സൗത്ത്ഗേറ്റിന്‍റെ കരാർ ഇംഗ്ലണ്ട് നീട്ടി
സൗത്ത്ഗേറ്റിന്‍റെ കരാർ  ഇംഗ്ലണ്ട് നീട്ടി
Saturday, October 6, 2018 2:06 AM IST
ല​ണ്ട​ൻ: റ​ഷ്യ​ ഫിഫ ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ സെ​മി​യി​ലെ​ത്തി​ച്ച പ​രി​ശീ​ല​ക​ൻ ഗാരത് സൗ​ത്ത്ഗേ​റ്റി​ന് വ​ൻ നേ​ട്ടം. 2022 ൽ ​ഖ​ത്ത​ർ ലോ​ക​ക​പ്പു​വ​രെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് സൗ​ത്ത്ഗേ​റ്റി​ന്‍റെ ക​രാ​ർ ഇം​ഗ്ല​ണ്ട് ദീ​ർ​ഘി​പ്പി​ച്ചു.

39 ലക്ഷം യൂ​റോ​യാ​ണ് പു​തി​യ ക​രാ​ർ പ്ര​കാ​രം സൗ​ത്ത്ഗേ​റ്റി​ന്‍റെ പ്ര​തി​ഫ​ലം. വ​ലി​യ സ​ന്തോ​ഷം​മു​ണ്ടെ​ന്നാ​ണ് ക​രാ​ർ പു​തു​ക്കി​യ​തി​നെ​ക്കു​റി​ച്ച് സൗ​ത്ത്ഗേ​റ്റ് പ്ര​തി​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ സേ​വി​ക്കു​ക​യെ​ന്നു​പ​റ​യു​ന്ന​ത് ഏ​തൊ​രു പൗ​ര​നെ സം​ബ​ന്ധി​ച്ചും വ​ലി​യ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. യൂ​റോ ക​പ്പി​ലും ലോ​ക​ക​പ്പി​ലും ഇം​ഗ്ല​ണ്ടി​നെ പരിശീലിപ്പിക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ഫു​ട്ബോ​ൾ ജീ​വി​ത​ത്തി​ലെ വി​യ നേ​ട്ട​മാ​ണ് - സൗ​ത്ത്ഗേ​റ്റ് പ​റ​ഞ്ഞു.


28 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് സെ​മി​യി​ൽ ക​ളി​ക്കു​ന്ന​ത്. അ​തി​ൽ സൗ​ത്ത്ഗേ​റ്റി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ വി​ല​യ പ​ങ്കു​വ​ഹി​ച്ചു. സെ​മി​യി​ൽ 2-1ന് ​ക്രൊ​യേ​ഷ്യ​യോ​ട് തോ​റ്റു. സൗ​ത്ത്ഗേ​റ്റി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​ൻ സ്റ്റീ​വ് ഹോ​ള​ണ്ടി​ന്‍റെ ക​രാ​റും ഇം​ഗ്ല​ണ്ട് നീ​ട്ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.