ആഴ്സണൽ, ചെൽസി ജയിച്ചു
Saturday, October 6, 2018 2:06 AM IST
ബാ​കു/​ല​ണ്ട​ന്‍: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ആ​ഴ്‌​സ​ണ​ലി​നും ചെ​ല്‍സി​ക്കും എ​സി മി​ലാ​നും ജ​യം. സെ​വി​യ്യ​യ്ക്കു തോ​ല്‍വി.

ആ​ഴ്‌​സ​ണ​ല്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് എ​ഫ്‌​കെ കാര​ബാ​ഗി​നെ തോ​ല്‍പ്പി​ച്ചു. നാ​ലാം മി​നി​റ്റി​ല്‍ ആ​ഴ്‌​സ​ണ​ലി​നെ സോ​ക്ര​ട്ടി​സ് പാ​പാ​സ്റ്റാ​തോ​പൗ​ലോ​സ് മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ര​ണ്ടു ഗോ​ളു കൂ​ടി​യ​ടി​ച്ച് ആ​ഴ്‌​സ​ണ​ല്‍ ജ​യം ഉ​റ​പ്പി​ച്ചു. ഇ​തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ അ​ക്കാ​ഡ​മി​യി​ല്‍നി​ന്നു​ള്ള താ​രം എ​മി​ല്‍ സ്മി​ത് റോ​വ് 53-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ലൂ​ടെ പീ​ര​ങ്കി​പ്പ​ട​യ്ക്കു​വേ​ണ്ടി ക​രി​യ​റി​ലെ ആ​ദ്യ ഗോ​ള്‍ നേ​ടി. 79-ാം മി​നി​റ്റി​ല്‍ മത്തെയോ ഗെൻഡൂസി ആ​ഴ്‌​സ​ണ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു.

ആ​ല്‍വ​രോ മൊ​റാ​ട്ട​യു​ടെ ഏ​ക ഗോ​ളി​ല്‍ ചെ​ല്‍സി ഹം​ഗേ​റി​യ​ന്‍ ക്ല​ബ് വി​ഡി​യെ 1-0ന് ​തോ​ല്‍പ്പി​ച്ചു. 70-ാം മി​നി​റ്റി​ലാ​യി​രു​ന്നു സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ ഗോ​ള്‍. ചെ​ല്‍സി​ക്കു​വേ​ണ്ടി ആ​റു മ​ത്സ​ര​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണ് മൊ​റാ​ട്ട ഗോ​ള്‍ നേ​ടു​ന്ന​ത്.


ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന എ​സി മി​ലാ​ന്‍ പാ​ട്രി​ക് ക​ട് റോ​ണി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ഒ​ളി​മ്പി​യാ​ക്ക​സി​നെ 3-1ന് ​തോ​ല്‍പ്പി​ച്ചു. 70, 79 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ക​ട്‌​റോ​ണി​ന്‍റെ ഗോ​ളു​ക​ള്‍. 76-ാം മി​നി​റ്റി​ല്‍ ഗോ​ണ്‍സാ​ലോ ഹി​ഗ്വെ​യ്‌​നും മി​ലാ​നാ​യി വ​ല​കു​ലു​ക്കി. 14-ാം മി​നി​റ്റി​ല്‍ മി​ഗ്വെ​ല്‍ ഗു​രേ​രോ​യി​ലൂ​ടെ ഒ​ളി​മ്പി​യ​ാക്ക​സ് മു​ന്നി​ലെ​ത്തി​യി​രു​ന്നു.

മു​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ സെ​വി​യ്യ​യെ ക്രാ​സ്‌​നോ​ഡ​ര്‍ 2-1ന് ​തോ​ല്‍പ്പി​ച്ചു. ചാ​ള്‍സ് ക​ബോ​റെ​യു​ടെ (43’) സെ​ല്‍ഫ് ഗോ​ളി​ല്‍ സെ​വി​യ്യ മു​ന്നി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ മൗ​റി​സി​യോ പെ​രേ​ര (72’), ടോ​ർണികെ ഒ​ാക്രി​യാ​ഷ്‌വിലി (88’) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ള്‍ ആ​തി​ഥേ​യ​ര്‍ക്ക് വി​ജ​യ​മൊ​രു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.