അർക്കാഡിസ് മിലിക്കിനെ കൊള്ളയടിച്ചു
Saturday, October 6, 2018 2:06 AM IST
നേ​പ്പി​ൾ​സ്: നാ​പ്പോ​ളി സ്ട്രൈ​ക്ക​ർ അ​ർ​ക്കാ​ഡി​സ് മി​ലി​ക്കി​നെ കൊ​ള്ള​യ​ടി​ച്ചു. ലി​വ​ർ​പൂ​ളി​നെ​തി​രേ​യു​ള്ള മ​ത്‌​സ​ര ശേ​ഷം വീ​ട്ടി​ലേ​ക്കു പോ​കുന്നതി​നി​ടെ​യാ​ണ് കൊ​ള്ള​ക്കാ​രു​ടെ സം​ഘം അ​ർ​ക്കാ​ഡി​സി​നെ ആ​ക്ര​മി​ച്ച​ത്. മ​ത്‌​സ​ര​ത്തി​ൽ നാ​പ്പോ​ളി ജ​യി​ച്ചി​രു​ന്നു. രാ​ത്രി ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

അ​ദ്ദ​ഹ​ത്തി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന റോ​ള​ക്സ് വാ​ച്ച് അ​ക്ര​മി​ക​ൾ കൈ​ക്ക​ലാ​ക്കി. ഏ​ക​ദേ​ശം 7000 യൂ​റോ വി​ല​യു​ള്ള വാ​ച്ചാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ദ്ദ​ഹം പോ​ലീ​സി​നെ അ​റി​യി​ച്ചു. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും ആ ​സ​മ​യ​ത്ത് അ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​താ​യും അ​ദ്ദ​ഹം പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2016 ൽ ​ഇ​റ്റ​ല​യു​ടെ ലോ​റ​ൻ​സോ ഇ​ൻ​സെ​യ്നും കൊ​ള്ള​യ്ക്ക് ഇ​ര​യാ​യി​രു​ന്നു. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് പ​ണ​വും വാ​ച്ചും ആ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...