ജോ​​ക്കോ​​വി​​ച്ച്, ഫെ​​ഡ​​റ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ
ജോ​​ക്കോ​​വി​​ച്ച്, ഫെ​​ഡ​​റ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ
Friday, October 12, 2018 12:46 AM IST
ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഒ​​ന്നാം സീ​​ഡ് സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, ര​​ണ്ടാം സീ​​ഡ് സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് തു​​ട​​ങ്ങി​​യ​​വ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ. ഇ​​ന്നു ന​​ട​​ക്കു​​ന്ന ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ൽ എ​​ട്ടാം സീ​​ഡാ​​യ ജാ​​പ്പ​​നീ​​സ് താ​​രം കെ​​യ് നി​​ഷി​​കോ​​രി​​യാ​​ണ് ഫെ​​ഡ​​റ​​റി​​ന്‍റെ എ​​തി​​രാ​​ളി. ജോ​​ക്കോ​​വി​​ച്ച് ഏ​​ഴാം സീ​​ഡാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കെ​​വി​​ൻ ആ​​ൻ​​ഡേ​​ഴ്സ​​ണെ നേ​​രി​​ടും.

പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​റ്റ​​ലി​​യു​​ടെ മാ​​ർ​​കോ സെ​​ച്ചി​​നാ​​റ്റോ​​യെ​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-4, 6-0. മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ സ്പെ​​യി​​നി​​ന്‍റെ റോ​​ബ​​ർ​​ട്ടോ അ​​ഗ​​ട്ടി​​നെ 6-3, 2-6, 6-4നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് നി​​ല​​വി​​ലെ ജേ​​താ​​വാ​​യ ഫെ​​ഡ​​റ​​ർ അ​​വ​​സാ​​ന എ​​ട്ടി​​ൽ ക​​ട​​ന്ന​​ത്.

ബ്രി​​ട്ട​​ന്‍റെ കെ​​യ്ൽ എ​​ഡ്മ​​ണ്ടി​​നെ​​യാ​​ണ് സ്വ​​രേ​​വ് ക്വാ​​ർ​​ട്ട​​റി​​ൽ നേരിടുക. ക്രൊ​​യേ​​ഷ്യ​​യു​​ടെ ബോ​​ർ​​ന കോ​​റി​​ക്കും ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മാ​​ത്യു എ​​ബ്ഡി​​നും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.