ല​​ക്ഷ്യ​​സെ​​ൻ സെ​​മി​​യി​​ൽ
ല​​ക്ഷ്യ​​സെ​​ൻ സെ​​മി​​യി​​ൽ
Friday, October 12, 2018 12:46 AM IST
ബു​​വേ​​നോ​​സ് ആ​​രീ​​സ്: യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യ ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം ല​​ക്ഷ്യ​​സെ​​ൻ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ. ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ലി​​യൊ​​നാ​​ർ​​ഡോ ഇ​​മ്മാ​​നു​​വ​​ൽ റം​​ബെ​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യാ​​ണ് ല​​ക്ഷ്യ​​സെ​​ൻ അ​​വ​​സാ​​ന നാ​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. സ്കോ​​ർ: 21-17, 21-19. ഗ്രൂ​​പ്പ് എ​​ഫി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യാ​​ണ് ല​​ക്ഷ്യ​​സെ​​ൻ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. എ​​ഫി​​ൽ മൂ​​ന്ന് ക​​ളി​​ക​​ളി​​ൽ മൂ​​ന്ന് ജ​​യ​​വും ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.


അ​​തേ​​സ​​മ​​യം, പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടേ​​ബി​​ൾ ടെ​​ന്നീ​​സ് വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ർ​​ച്ച​​ന കാ​​മ​​ത്ത് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഇ​​തോ​​ടെ മെ​​ഡ​​ൽ നേ​​ടാ​​മെ​​ന്ന ഇ​​ന്ത്യ​​ൻ സ്വ​​പ്നം പൂ​​വ​​ണി​​ഞ്ഞി​​ല്ല. 1-4നാ​​യി​​രു​​ന്നു അ​​ർ​​ച്ച​​ന എ​​തി​​രാ​​ളി​​ക്കു​​മു​​ന്നി​​ൽ കീ​​ഴ​​ട​​ങ്ങി​​യ​​ത്. മൂ​​ന്ന് സ്വ​​ർ​​ണ​​വും മൂ​​ന്ന് വെ​​ള്ളി​​യും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ഇ​​തി​​നോ​​ട​​കം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.