കു​​രു​​ക്ക​​ഴിക്കാനാവാതെ അ​​സൂ​​റി
കു​​രു​​ക്ക​​ഴിക്കാനാവാതെ അ​​സൂ​​റി
Friday, October 12, 2018 12:46 AM IST
മി​​ലാ​​ൻ: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​ത ല​​ഭി​​ക്കാ​​ത്ത​​തു മു​​ത​​ൽ ദ​​യ​​നീ​​യാ​​വ​​സ്ഥ​​യി​​ൽ തു​​ട​​രു​​ന്ന ഇ​​റ്റ​​ലി​​ക്ക് ക​​ര​​ക​​യ​​റാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ല. റോ​​ബ​​ർ​​ട്ടോ മ​​ൻ​​സീ​​നി​​യെ പ​​രി​​ശീ​​ല​​ക​​നാ​​ക്കി​​യെ​​ങ്കി​​ലും കു​​രു​​ക്ക​​ഴി​​ക്കാ​​നാ​​കാ​​തെ അ​​സൂ​​റി​​ക​​ൾ വി​​യ​​ർ​​ക്കു​​ന്നു. മ​​ൻ​​സീനി​​യു​​ടെ കീ​​ഴി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ലും ഇ​​റ്റ​​ലി​​ക്ക് ജ​​യം നേ​​ടാ​​നാ​​യി​​ല്ല. ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ യു​​ക്രെ​​യ്നി​​നോ​​ട് ഇ​​റ്റ​​ലി 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം 55-ാം മി​​നി​​റ്റി​​ൽ ഫെ​​ഡെ​​റി​​ക്കോ ബെ​​ർ​​ണാ​​ഡേ​​ച്ചി​​യി​​ലൂ​​ടെ ഇ​​റ്റ​​ലി മു​​ന്നി​​ൽ ക​​ട​​ന്നെ​​ങ്കി​​ലും 62-ാം മി​​നി​​റ്റി​​ൽ റു​​സ്‌ല​​ൻ മ​​ലി​​നോ​​വ്സ്കി​​യി​​ലൂ​​ടെ യു​​ക്രെ​​യ്ൻ ഒ​​പ്പ​​മെ​​ത്തി.


യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​നോ​​ട് 0-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട ടീ​​മി​​ൽ എ​​ട്ട് മാ​​റ്റ​​ങ്ങ​​ളു​​മാ​​യാ​​ണ് മ​​ൻ​​സീനി ആ​​ദ്യ പ​​തി​​നൊ​​ന്നം​​ഗ സം​​ഘ​​ത്തെ ഇ​​റ​​ക്കി​​യ​​ത്. ഓ​​ഗ​​സ്റ്റ് 14ന് ​​ജെ​​നോ​​വ​​യി​​ൽ പാ​​ലം ത​​ക​​ർ​​ന്ന് മ​​രി​​ച്ച 43 പേ​​രെ അ​​നു​​സ്മ​​രി​​ച്ച് ദുഃ​​ഖാ​​ച​​ര​​ണം ന​​ട​​ത്താ​​നാ​​യി മ​​ത്സ​​ര​​ത്തി​​ന്‍റെ 43-ാം മി​​നി​​റ്റി​​ൽ ഒ​​രു മി​​നി​​റ്റ് ക​​ളി നി​​ർ​​ത്തി​​വ​​ച്ചി​​രു​​ന്നു.

മ​ൻ​​സീ​​നി​​ക്കു​​കീ​​ഴി​​ൽ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച​​തി​​ൽ സൗ​​ദി അ​​റേ​​ബ്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ (2-1) മാ​​ത്ര​​മാ​​ണ് ഇ​​തു​​വ​​രെ ഇ​​റ്റ​​ലി​​ക്കു വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്. ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ ഫ്രാ​​ൻ​​സി​​നോ​​ടും പോ​​ർ​​ച്ചു​​ഗ​​ലി​​നോ​​ടും പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.