പ്ര​​വീ​​ണ്‍ കു​​മാ​​ർ വി​​ര​​മി​​ച്ചു
പ്ര​​വീ​​ണ്‍ കു​​മാ​​ർ വി​​ര​​മി​​ച്ചു
Saturday, October 20, 2018 11:43 PM IST
ഇ​​ന്ത്യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം പ്ര​​വീ​​ണ്‍ കു​​മാ​​ർ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. ക്രി​​ക്ക​​റ്റി​​ന്‍റെ എ​​ല്ലാ ഫോ​​ർ​​മാ​​റ്റി​​ൽ​​നി​​ന്നും വി​​ര​​മി​​ക്കു​​ന്ന​​താ​​യി പ്ര​​വീ​​ണ്‍ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് അ​​റി​​യി​​ച്ച​​ത്. ക​​രി​​യ​​റി​​ലു​​ട​​നീ​​ളം ത​​നി​​ക്ക് പി​​ന്തു​​ണ ന​​ല്കി​​യ ആ​​രാ​​ധ​​ക​​ർ​​ക്കും ബി​​സി​​സി​​ഐ​​ക്കും പ്ര​​വീ​​ണ്‍ ന​​ന്ദി അ​​റി​​യി​​ച്ചു.


മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ പ്ര​​വീ​​ണ്‍ 2007 ന​​വം​​ബ​​റി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ് ഏ​​ക​​ദി​​ന അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. 2011ൽ ​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ കിം​​ഗ്സ്റ്റ​​ണി​​ലാ​​യി​​രു​​ന്നു ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റം.

ആ​​റ് ടെ​​സ്റ്റും 68 ഏ​​ക​​ദി​​ന​​വും 10 ട്വ​​ന്‍റി-20​​യും ഇ​​ന്ത്യ​​ക്കാ​​യി ക​​ളി​​ച്ചു. ഏ​​ക​​ദി​​ന​​ത്തി​​ൽ 77 വി​​ക്ക​​റ്റും ടെ​​സ്റ്റി​​ൽ 27 വി​​ക്ക​​റ്റും ട്വ​​ന്‍റി-20​​യി​​ൽ എ​​ട്ട് വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

2012 മാ​​ർ​​ച്ചി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു അ​​വ​​സാ​​ന ഏ​​ക​​ദി​​നം. 66 ഫ​​സ്റ്റ്ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 267 വി​​ക്ക​​റ്റ് നേ​​ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.