ഫൈ​​ന​​ലി​​ൽ സൈ​​നയ്ക്കു തോ​​ൽവി
ഫൈ​​ന​​ലി​​ൽ സൈ​​നയ്ക്കു തോ​​ൽവി
Monday, October 22, 2018 12:53 AM IST
കോ​​പ്പ​​ൻ​​ഹേഗ​​ൻ: ഡെ​ന്മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌വാ​​ളി​​നു തോ​​ൽ​​വി. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ താ​​യ് സു ​​യി​​ങി​​നോ​​ട് ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് സൈ​​ന തോ​​ൽ​​വി സ​​മ്മ​​തി​​ച്ച​​ത്. മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 21-13ന് ​​ര​​ണ്ടാം ഗെ​​യിം സൈ​​ന സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

സ്കോ​​ർ: 13-21, 21-13, 6-21.

ഓ​​സ്ട്രേ​​ലി​​യ ഓ​​പ്പ​​ണ്‍ കി​​രീ​​ടം ​​നേ​​ടി​​യ​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് സൈ​​ന ഒ​​രു സൂ​​പ്പ​​ർ സീ​​രീ​​സ് ഫൈ​​ന​​ലി​​ൽ ക​​ളി​​ച്ച​​ത്. ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ലെ ആ​​ദ്യ ഫൈ​​ന​​ലാ​​യി​​രു​​ന്നു സൈ​​ന​​യ്ക്കി​​ത്. തോ​​ൽ​​വി​​യോ​​ടെ ക​​രി​​യ​​റി​​ൽ 5-13ന്‍റെ വി​​ജ​​യ മാ​​ർ​​ജി​​ൻ താ​​യ്പേ​​യ് താ​​രം സൈ​​ന​​യ്ക്കെ​​തി​​രേ സ്വ​​ന്ത​​മാ​​ക്കി. 2013ലാ​​ണ് സൈ​​ന അ​​വ​​സാ​​ന​​മാ​​യി താ​​യ് സു ​​യി​​ങി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.