ലാ​ ലി​ഗ സ്കൂ​ളു​ക​ൾ കേ​ര​ള​ത്തി​ലും
ലാ​ ലി​ഗ സ്കൂ​ളു​ക​ൾ കേ​ര​ള​ത്തി​ലും
Tuesday, October 23, 2018 12:15 AM IST
തൃ​​​ശൂ​​​ർ: സ്പെ​​​യി​​​നി​​​ലെ പ്രധാന ലീ​​​ഗാ​​​യ ലാ ​​​ലി​​​ഗയുടെ ഫു​​​ട്ബോ​​​ൾ സ്കൂ​​​ളു​​​ക​​​ൾ ഇ​​​നി കേ​​​ര​​​ള​​​ത്തി​​​ലും. ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി എ.​​​സി.​​​ മൊ​​​യ്തീ​​​ൻ ലാ​​​ലി​​​ഗ ഫു​​​ട്ബോ​​​ൾ സ്കൂ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഇ​​​ന്ത്യ ഓ​​​ണ്‍ ട്രാ​​​ക്കു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് അ​​​ടി​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ ഫു​​​ട്ബോ​​​ൾ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണു ലാ​​​ലി​​​ഗ ഫു​​​ട്ബോ​​​ൾ സ്കൂ​​​ൾ. കേ​​​ര​​​ള​​​ത്തി​​​ൽ പ്രാ​​​ദേ​​​ശി​​​ക പ​​​ങ്കാ​​​ളി​​​യാ​​​യ ക്രി​​​യോ​​​ർ​​​ട്സ് ഫെ​​​സി​​​ലി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് സെ​​​ന്‍റേ​​​ഴ്സ് ആ​​​യി​​​രി​​​ക്കും ഇ​​​തി​​​ന് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ക.


കേ​​​ര​​​ള​​​ത്തി​​​ലെ പ​​​രി​​​പാ​​​ടി​​​യു​​​ടെ തു​​​ട​​​ക്ക​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഈ ​​​മാ​​​സം 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ സൗ​​​ജ​​​ന്യ ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തു​​​മെ​​​ന്നു ക്രി​​​യോ​​​ർ​​​ട്സ് ഡ​​​യ​​​റ​​​ക്ട​​​ർ സാ​​​ബി​​​ർ അ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു. ലാ​​​ലി​​​ഗ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി അ​​​തി​​​ൽ​​​നി​​​ന്നു മി​​​ക​​​വ് പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു ലാ​​​ലി​​​ഗ സ്കൂ​​​ളി​​​ലൂ​​​ടെ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ക​​​യാ​​ണു ചെ​​​യ്യു​​​ക. കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് മു​​​ക്ക​​​ത്തു​​​ള്ള വാ​​​ദി​​​ര​​​മ സ്കൂ​​​ളു​​​മാ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ലാ​​​ലി​​​ഗ ക​​​രാ​​​ർ ഒ​​​പ്പി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.