യു​​എ​​സി​​ൽ കി​​മി റൈ​​ക്കോ​​ണ്‍
യു​​എ​​സി​​ൽ കി​​മി റൈ​​ക്കോ​​ണ്‍
Tuesday, October 23, 2018 12:15 AM IST
യു​​എ​​സ് ഫോ​​ർ​​മു​​ല വ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ൽ ഫെ​​രാ​​രി​​യു​​ടെ ഫി​​ൻ​​ല​​ൻ​​ഡ് ഡ്രൈ​​വ​​ർ കി​​മി റൈ​​ക്കോ​​ണി​​ന് ജ​​യം. ഡ്രൈ​​വേ​​ഴ്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് കി​​രീ​​ടം ഉ​​റ​​പ്പി​​ക്കാ​​മെ​​ന്ന മെ​​ഴ്സി​​ഡ​​സി​​ന്‍റെ ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ന്‍റെ സ്വ​​പ്ന​​ത്തി​​നു തി​​രി​​ച്ച​​ടി ന​​ല്കി​​യാ​​ണ് റൈ​​ക്കോ​​ണ്‍ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. മ​​ത്സ​​ര​​ത്തി​​ൽ ഹാ​​മി​​ൽ​​ട്ട​​ണ്‍ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ട്ടു. റെ​​ഡ് ബു​​ള്ളി​​ന്‍റെ മാ​​ക്സ് വെ​​ർ​​സ്റ്റ​​ഫെ​​നാ​​ണ് ര​​ണ്ടാം സ്ഥാ​​നം. ഡ്രൈ​​വേ​​ഴ്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ഫെ​​രാ​​രി​​യു​​ടെ സെ​​ബാ​​സ്റ്റ്യ​​ൻ വെ​​റ്റ​​ൽ നാ​​ലാം സ്ഥാ​​ന​​ത്തും മെ​​ഴ്സി​​ഡ​​സി​​ന്‍റെ വ​​ൽ​​റ്റേ​​രി ബോ​​ട്ട​​സ് അ​​ഞ്ചാം സ്ഥാ​​ന​​ത്തു​​മാ​​യി.


ഡ്രൈ​​വേ​​ഴ്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 331 പോ​​യി​​ന്‍റു​​മാ​​യി ഹാ​​മി​​ൽ​​ട്ട​​ണ്‍ ആ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 264 പോ​​യി​​ന്‍റു​​മാ​​യി വെ​​റ്റ​​ൽ ര​​ണ്ടാ​​മ​​തും 207 പോ​​യി​​ന്‍റു​​മാ​​യി ബോ​​ട്ട​​സ് മൂ​​ന്നാ​​മ​​തു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.