വ​ത്സ​ൽ ഗോ​വി​ന്ദ് ഇ​ന്ത്യ​ൻ ടീ​മി​ൽ
വ​ത്സ​ൽ ഗോ​വി​ന്ദ് ഇ​ന്ത്യ​ൻ ടീ​മി​ൽ
Tuesday, November 6, 2018 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ണ്ട​​​ർ 19 ച​​​ല​​​ഞ്ച​​​ർ ട്രോ​​​ഫി​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ലേ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ​​​ത്സ​​​ൽ ഗോ​​​വി​​​ന്ദി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ച​​​ല​​​ഞ്ച​​​ർ ട്രോ​​​ഫി​​​ക്കു​​​ള്ള നാ​​​ലു ടീ​​​മു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ ഗ്രീ​​​ൻ ടീ​​​മി​​​ലാ​​​ണ് വ​​​ത്സ​​​ൽ ഗോ​​​വി​​​ന്ദ് ഇ​​​ടം നേ​​​ടി​​​യ​​​ത്. ഓ​​​ൾ​​റൗ​​​ണ്ട​​​റാ​​​യ വ​​​ത്സ​​​ൽ ഗോ​​​വി​​​ന്ദ് നി​​​ല​​​വി​​​ൽ കേ​​​ര​​​ള അ​​​ണ്ട​​​ർ 19 ടീം ​​​ക്യാ​​​പ്റ്റ​​​നാ​​​ണ് .

ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി​​​യാ​​​യ വ​​​ത്സ​​​ൽ ഗോ​​​വി​​​ന്ദ് തൃ​​​ശൂ​​​ർ കേ​​​ര​​​ള​​​വ​​​ർ​​​മ കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​എ ഇം​​​ഗ്ലീ​​​ഷ് ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. വി​​​ജ​​​യ് മെ​​​ർ​​​ച്ച​​​ന്‍റ് ട്രോ​​​ഫി ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ അ​​​ണ്ട​​​ർ 16 ഡ​​​ൽ​​​ഹി ടീ​​​മി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 2017 മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​നു വേ​​​ണ്ടി ക​​​ളി​​​ച്ചു തു​​​ട​​​ങ്ങി. ഡ​​​ൽ​​​ഹി​​​യി​​​ൽ ഉ​​​ഷ ഇ​​​ല​​​ക്‌ട്രിക്ക​​​ൽ​​​സി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ഗോ​​​വി​​​ന്ദ് ക​​​ന​​​ക​​​ന്‍റെ​​​യും റൂ​​​മാ ഗോ​​​വി​​​ന്ദ് ശ​​​ർ​​​മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഇ​​​ന്ത്യ ബ്ലൂ, ​​​ഇ​​​ന്ത്യ റെ​​​ഡ്, ഇ​​​ന്ത്യ ഗ്രീ​​​ൻ, ഇ​​​ന്ത്യ യെ​​​ല്ലോ എ​​​ന്നീ നാ​​​ലു ടീ​​​മു​​​ക​​​ളാ​​​ണ് ച​​​ല​​​ഞ്ച​​​ർ ട്രോ​​​ഫി​​​യി​​​ൽ ക​​​ളി​​​ക്കു​​​ക. ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഈ ​​​മാ​​​സം 10 മു​​​ത​​​ൽ 16വ​​​രെ ല​​​ക്നോ​​​വി​​​ൽ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.