ചെ​ല്‍സി​ക്കു ജ​യം
ചെ​ല്‍സി​ക്കു ജ​യം
Tuesday, November 6, 2018 12:57 AM IST
ല​ണ്ട​ന്‍: ആ​ല്‍വ​രോ മൊ​റാ​ട്ട​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ചെ​ല്‍സി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ 3-1ന് ​ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ തോ​ല്‍പ്പി​ച്ചു. ര​ണ്ടു പ​കു​തി​ക​ളി​ലു​മാ​ണ് മൊ​റാ​ട്ട​യു​ടെ ഗോ​ളു​ക​ള്‍. 32-ാം മി​നി​റ്റി​ല്‍ സ്പാ​നി​ഷ് താ​രം ചെ​ല്‍സി​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍, ആ​ന്‍ഡ്രൂ​സ് ടൗ​ണ്‍സെ​ന്‍ഡ് 53-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ള്‍ ക്രി​സ്റ്റ​ല്‍ പാ​ല​സി​ന് സ​മ​നി​ല​യെ​ന്ന ചെ​റി​യൊ​രു പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍കി. 65-ാം മി​നി​റ്റി​ല്‍ മൊ​റാ​ട്ട ചെ​ല്‍സി​ക്ക് ലീ​ഡ് ന​ല്‍കി. ക്രി​സ്റ്റ​ല്‍ പാ​ല​സി​ന് തി​രി​ച്ചു​വ​രാ​ന്‍ അ​വ​സ​രം ന​ല്‍കാ​തെ പെ​ഡ്രോ​യു​ടെ 70-ാം മി​നി​റ്റി​ലെ ഗോ​ള്‍ ചെ​ല്‍സി​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു. ജ​യ​ത്തോ​ടെ ചെ​ല്‍സി ലി​വ​ര്‍പൂ​ളി​നെ മ​റി​ക​ട​ന്ന് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 6-1ന് ​സ​താം​പ്ട​ണെ തോ​ല്‍പ്പി​ച്ചു. വെ​സ്‌ലി ​ഹോ​ഡ​റ്റ് സെ​ല്‍ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് സി​റ്റി മു​ന്നി​ലെ​ത്തി​യ​ത്. റ​ഹാം സ്‌​റ്റെ​ര്‍ലിം​ഗ് (45+2, 67) ഇ​ര​ട്ട ഗോ​ള്‍ നേ​ടി. സെ​ര്‍ജി​യോ അ​ഗ്വേ​റോ (12-ാമി​നി​റ്റ്), ഡേ​വി​ഡ് സി​ല്‍വ (18-ാം മി​നി​റ്റ്), ലെ​റോ​യ് സെ​യ്ന്‍ (90+1-ാം മി​നി​റ്റ്) എ​ന്നി​വ​രും ല​ക്ഷ്യം ക​ണ്ടു. അ​ഗ്വേ​റോ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ 150 ഗോ​ള്‍ തി​ക​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.