സെൽഫിൽ തോൽവി
Tuesday, November 6, 2018 12:58 AM IST
കൊ​​ച്ചി: തു​​ട​​ർ​​ച്ച​​യാ​​യ സ​​മ​​നി​​ല​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ വി​​ജ​​യം മാ​​ത്രം ല​​ക്ഷ്യ​​മി​​ട്ട് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന് നി​​രാ​​ശ. ബം​​ഗ​​ളൂ​​രു എ​​ഫ്സി​​ക്കെ​​തി​​രെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 2-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട ബ്ലാ​​സ്റ്റേ​​ഴ്സ്, ആ​​രാ​​ധ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ ത​​ക​​ർ​​ത്തു. ഐ​​എ​​സ്എ​​ലി​​ൽ ​തോൽ​​ക്കാ​​ൻ ത​​യാ​​റ​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി ബം​​ഗ​​ളൂ​​രു ത​​ങ്ങ​​ളു​​ടെ ആ​​ധി​​പ​​ത്യം തു​​ട​​ർ​​ന്നു. സു​​നി​​ൽ ഛേത്രി​​യു​​ടെ (17-ാം മി​നി​റ്റ്) ഗോ​​ളും ക്ര​​മ​​രാ​​വി​​ച്ചി​​ന്‍റെ (80-ാം മി​​നി​​റ്റ്) സെ​​ൽ​​ഫ് ഗോ​​ളും ബം​​ഗ​​ളൂ​​രു​​വി​​ന് ക​​രു​​ത്താ​​യ​​പ്പോ​​ൾ ബ്ലാ​​സ്റ്റേ​​ഴ്സി​​ന് സ്റ്റൊ​​യ​​നോ​​വി​​ച്ച് (30-ാം മി​നി​റ്റ്) പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ നേ​​ടി​​യ ഒ​​രു​​ഗോ​​ൾ മാ​​ത്രം സ്വ​​ന്ത​​മാ​​ക്കി മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ടി വ​​ന്നു. പ​​തി​​വു തെ​​റ്റി​​ക്കാ​​തെ ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ത്ത​​വ​​ണ​​യും അ​​വ​​സാ​​ന 10 മി​​നി​​റ്റി​​നു​​ള്ളി​​ൽ ഗോ​​ൾ വ​​ഴ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

മി​​ക​​ച്ച പോ​​രാ​​ട്ട​​മാ​​ണ് ഇ​​രു​​ടീ​​മു​​ക​​ളും ഇ​​ന്ന​​ലെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. ക​​ളി​​യു​​ടെ തു​​ട​​ക്കം മു​​ത​​ൽ ബ്ലാ​​സ്റ്റേ​​ഴ്സ് ബെം​​ഗ​​ളൂ​​രു എ​​ഫ്സി പ്ര​​തി​​രോ​​ധ​​ത്തെ പ​​രീ​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. മൂ​​ന്നാം മി​​നി​​റ്റി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ മു​​ന്നേ​​റ്റ​​ത്തി​​ലൂ​​ടെ ന​​ല്ലൊ​​രു അ​​വ​​സ​​രം ല​​ഭി​​ച്ചു. ഇ​​ട​​തു​​വിം​​ഗി​​ൽ​​ക്കൂ​​ടി പ​​ന്തു​​മാ​​യി മു​​ന്നേ​​റി​​യ ശേ​​ഷം പ്ര​​ശാ​​ന്ത് ബോ​​ക്സി​​ലേ​​ക്ക് ന​​ൽ​​കി​​യ ക്രോ​​സ് സി.​​കെ. വി​​നീ​​ത് പു​​റ​​ത്തേ​​ക്ക​​ടി​​ച്ചു​​ക​​ള​​ഞ്ഞു.


വൈ​​ദ്യു​​തി ത​​ക​​രാ​​റു മൂ​​ലം ര​​ണ്ടാം പ​​കു​​തി 35 മി​​നി​​റ്റി​​ലേ​​റെ ക​​ഴി​​ഞ്ഞാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. ക​​ളി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് മു​​ന്പാ​​യി ഒ​​രു ട​​വ​​റി​​ലൊ​​ഴി​​കെ ബാ​​ക്ക് ലൈ​​റ്റു​​ക​​ളെ​​ല്ലാം വൈ​​ദ്യു​​തി ത​​ക​​രാ​​ർ മൂ​​ലം ഓ​​ഫാ​​യി. ഇ​​തേ​​തു​​ട​​ർ​​ന്നാ​​ണ് റ​​ഫ​​റി മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ന്ന​​ത് കു​​റ​​ച്ചു നേ​​ര​​ത്തേ​​ക്ക് നീ​​ട്ടി​​വ​​ച്ച​​ത്.
77-ാംമി​​നി​​റ്റി​​ൽ മു​​ന്നി​​ലെ​​ത്താ​​ൻ ബ്ലാ​​സ്റ്റേ​​ഴ്സി​​ന് വീ​​ണ്ടും സു​​വ​​ർ​​ണാ​​വ​​സ​​രം ല​​ഭി​​ച്ചെ​​ങ്കി​​ലും വി​​നീ​​ത് അ​​ത് ന​​ഷ്ട​​പ്പെ​​ടു​​ത്തി. 88-ാം മി​​നി​​റ്റി​​ൽ സ്റ്റൊ​​യ​​നോ​​വി​​ച്ചി​​നെ പി​​ൻ​​വ​​ലി​​ച്ച് പൊ​​പ്ലാ​​റ്റ്നി​​ക്കി​​നെ ക​​ള​​ത്തി​​ലി​​റ​​ക്കി ഗോ​​ൾ നേ​​ടാ​​ൻ ബ്ലാ​​സ്റ്റേ​​ഴ്സ് അ​​വ​​സാ​​ന ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും അ​​തും വി​​ഫ​​ല​​മാ​​യി. ഇ​​തോ​​ടെ 2-1 ന് ​​ബ്ലാ​​സ്റ്റേ​​ഴ്സി​​ന് കീ​​ഴ​​ട​​ങ്ങേ​​ണ്ടി വ​​ന്നു. 11ന് ​​കൊ​​ച്ചി​​യി​​ൽ എ​​ഫ്സി ഗോ​​വ​​യു​​മാ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം.



വി.​​ആ​ർ.​​ ശ്രീ​​ജി​​ത്ത്
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...