ഇം​ഗ്ല​ണ്ടിനെ തോളിലേറ്റി ഫോ​ക്‌​സ്
ഇം​ഗ്ല​ണ്ടിനെ തോളിലേറ്റി ഫോ​ക്‌​സ്
Wednesday, November 7, 2018 12:13 AM IST
ഗാ​ലെ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള ഒ​ന്നാം ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന് ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ഒ​ന്നാം ദി​വ​സ​ത്തെ ക​ളി നി​ര്‍ത്തു​മ്പോ​ള്‍ എ​ട്ട് വി​ക്ക​റ്റി​ന് 321 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്.

അ​ര​ങ്ങേ​റ്റ ടെ​സ്റ്റ് ക​ളി​ക്കു​ന്ന ബെ​ന്‍ ഫോ​ക്‌​സ് (87), ജാ​ക് ലീ​ച്ച് (14) എ​ന്നി​വ​ര്‍ പു​റ​ത്താ​കാ​തെ നി​ല്‍ക്കു​ന്നു. ഇം​ഗ്ല​ണ്ട് ടീ​മി​ല്‍ ഫോ​ക്‌​സി​നൊ​പ്പം ഓ​പ്പ​ണ​ര്‍ റോ​റി ബേ​ണ്‍സും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. സാം ​ക​ര​ന്‍ (48), കീ​റ്റ​ന്‍ ജെ​ന്നിം​ഗ്‌​സ് (46), ജോ​സ് ബ​ട്‌​ല​ര്‍ (38), ആ​ദി​ല്‍ റ​ഷീ​ദ് (35) എ​ന്നി​വ​ര്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. ദി​ല്‍രു​വാ​ന്‍ പെ​രേ​ര നാ​ലും സു​രം​ഗ ല​ക്മ​ല്‍ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ജോ ​റൂ​ട്ടി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ത്തി രം​ഗ​ണ ഹെ​റാ​ത്ത് ഗാ​ലെ​യി​ല്‍ നൂ​റു വി​ക്ക​റ്റ് തി​ക​ച്ചു.

ടെ​സ്റ്റി​ല്‍ ഒ​രു ഗ്രൗ​ണ്ടി​ല്‍ നൂ​റു വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന മൂ​ന്നാ​മ​ത്തെ ബൗ​ള​റാ​ണ് ഹെ​റാ​ത്ത്്. മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍, ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണ്‍ എ​ന്നി​വ​ര്‍ മാ​ത്ര​മാണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ള്ളത്. മു​ര​ളീ​ധര​ന്‍ മൂ​ന്നു ഗ്രൗ​ണ്ടുകളില്‍ നൂ​റു വി​ക്ക​റ്റ് ക​ട​ന്നി​ട്ടു​ണ്ട്. കൊ​ളം​ബോ, കാ​ന്‍ഡി, ഗാ​ലെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മു​ര​ളീ​ധ​ര​ന്‍റെ നൂ​റു​വി​ക്ക​റ്റ് പ്ര​ക​ട​ന​ങ്ങ​ള്‍. ആ​ന്‍ഡേ​ഴ്‌​സ​ണ്‍ ലോ​ഡ്‌​സി​ലും. ഈ ​ടെ​സ്റ്റി​നു​ശേ​ഷം വി​ര​മി​ക്കു​ന്ന ഹെ​രാ​ത്തി​ന് ഗാ​ർ​ഡ്ഓ​ഫ് ഓ​ണ​ർ ന​ല്കി​യാ​ണ് സ​ഹ​താ​ര​ങ്ങ​ൾ മൈ​താ​ന​ത്തേ​ക്ക് സ്വീ​ക​രി​ച്ച​ത്.


രം​ഗ​ണ ഹെ​റാ​ത്തിന്‌ നൂ​റു വി​ക്ക​റ്റ്

രം​ഗ​ണ ഹെ​റാ​ത്ത് ഗാ​ലെ​യി​ല്‍ നൂ​റു വി​ക്ക​റ്റ് തി​ക​ച്ചു. മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍, ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണ്‍ എ​ന്നി​വ​ർക്കുശേഷം ടെ​സ്റ്റി​ല്‍ ഒ​രു ഗ്രൗ​ണ്ടി​ല്‍ നൂ​റു വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന മൂ​ന്നാ​മ​ത്തെ ബൗ​ള​റാ​ണ് ഹെ​റാ​ത്ത്്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.