ഉ​​ത്ത​​ര​​വാ​​ദി​​ത്വം ആ​​ഘോ​​ഷി​​ക്കു​​ന്നു: ഖ​​ലീ​​ൽ
Thursday, November 8, 2018 12:36 AM IST
ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രി​​ക്കു​​ന്പോ​​ൾ ത​​നി​​ക്കു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം ആ​​ഘോ​​ഷി​​ക്കു​​ക​​യാ​​ണെ​​ന്നും യാ​​തൊ​​രു ആ​​ശ​​ങ്ക​​യോ സ​​മ്മ​​ർ​​ദ​​മോ ഇ​​ല്ലെ​​ന്നും യു​​വ പേ​​സ​​ർ ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ്. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ൽ ഓ​​പ്പ​​ണ​​ർ​​മാ​​രെ പു​​റ​​ത്താ​​ക്കി​​യ​​ത് ഖ​​ലീ​​ൽ ആ​​യി​​രു​​ന്നു. ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​റി​​നൊ​​പ്പം ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ ഖ​​ലീ​​ൽ ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ന്യൂ​​ബോ​​ൾ ആ​​ക്ര​​മ​​ണം ന​​യി​​ച്ച​​ത്.

ഇ​​ന്ത്യ​​യു​​ടെ ന്യൂ​​ബോ​​ൾ ആ​​ക്ര​​മ​​ണം എ​​ന്ന​​ത് വ​​ലി​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്വമാ​​ണ്. ചെ​​റു​​പ്പം​​മു​​ത​​ൽ ഇ​​ന്ത്യ​​ക്കാ​​യി ക​​ളി​​ക്കു​​ന്ന​​ത് സ്വ​​പ്നം​​ക​​ണ്ട് ന​​ട​​ന്നി​​രു​​ന്നു. ഇ​​പ്പോ​​ൾ അ​​ത് സ​​ഫ​​ല​​മാ​​യി​​രി​​ക്കു​​ന്നു. മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ക​​യാ​​ണ് ഒ​​രേ​​യൊ​​രു ല​​ക്ഷ്യം- ഖ​​ലീ​​ൽ പ​​റ​​ഞ്ഞു.


ഏ​​ഷ്യ ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇ​​ടം​​നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ഖ​​ലീ​​ൽ വാ​​ർ​​ത്താ പ്രാ​​ധാ​​ന്യം നേ​​ടി​​യ​​ത്. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ആ​​ദ്യ ട്വ​​ന്‍റി-20​​യി​​ൽ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ താ​​രം 16 റ​​ണ്‍​സി​​ന് ഒ​​രു വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ൽ 30 റ​​ണ്‍​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റും നേ​​ടി.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...