‘ധോ​​ണി​​ക്കു പ​​ക​​ര​​ക്കാ​​ര​​നാ​​കാ​​ൻ പ​​ന്ത് യോ​​ഗ്യ​​ൻ’
‘ധോ​​ണി​​ക്കു പ​​ക​​ര​​ക്കാ​​ര​​നാ​​കാ​​ൻ പ​​ന്ത് യോ​​ഗ്യ​​ൻ’
Saturday, November 10, 2018 12:30 AM IST
എം.​​എ​​സ്. ധോ​​ണി​​യു​​ടെ പ​​ക​​ര​​ക്കാ​​ര​​നാ​​കാ​​ൻ ഋ​​ഷ​​ഭ് പ​​ന്ത് എ​​ന്തു​​കൊ​​ണ്ടും യോ​​ഗ്യ​​നാ​​ണെ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മു​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ വി​​ജ​​യ് ദാ​​ഹി​​യ. 2014ൽ ​​ടെ​​സ്റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച ധോ​​ണി​​ക്ക് പ​​ക​​ര​​ക്കാ​​ര​​നു​​വേ​​ണ്ടി​​യു​​ള്ള തെ​​ര​​ച്ചി​​ൽ പ​​ന്തി​​ൽ അ​​വ​​സാ​​നി​​ക്കു​​ക​​യാ​​ണെ​​ന്നും ദാ​​ഹി​​യ പ​​റ​​ഞ്ഞു.

ധോ​​ണി​​യു​​ടെ വി​​ര​​മി​​ക്ക​​ലി​​നു​​ശേ​​ഷം പാ​​ർ​​ഥി​​വ് പ​​ട്ടേ​​ൽ, ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്, വൃ​​ഥി​​മാ​​ൻ സാ​​ഹ തു​​ട​​ങ്ങി​​യ​​വ​​ർ ത​​ൽ​​സ്ഥാ​​ന​​ത്ത് എ​​ത്തി. ഇ​​വ​​ർ​​ക്കു​​ശേ​​ഷ​​മെ​​ത്തി​​യ പ​​ന്ത് ല​​ഭി​​ച്ച അ​​വ​​സ​​ര​​ങ്ങ​​ൾ മു​​ത​​ലാ​​ക്കു​​ന്ന​​ത് കാ​​ര്യ​​ങ്ങ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വ​​ഴി​​യി​​ലേ​​ക്ക് തി​​രി​​ക്കു​​ന്നു. മാ​​ച്ച് വി​​ന്ന​​ർ രീ​​തി​​യി​​ലാ​​ണ് പ​​ന്ത് ബാ​​റ്റ് ചെ​​യ്യു​​ന്ന​​ത് - ദാ​​ഹി​​യ പ​​റ​​ഞ്ഞു.


ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ മൂ​​ന്നാം ടെ​​സ്റ്റി​​ലാ​​ണ് പ​​ന്ത് ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് അ​​ഞ്ച് ടെ​​സ്റ്റ് ക​​ളി​​ച്ച ഇ​​രു​​പ​​ത്തൊ​​ന്നു​​കാ​​ര​​നാ​​യ താ​​രം 43.25 ശ​​രാ​​ശ​​രി​​യി​​ൽ 346 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.