പാ​​ക്കി​​സ്ഥാ​​ൻ ഇ​​ന്ത്യ​​യി​​ലേ​​ക്ക്
Saturday, November 10, 2018 11:44 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് ഹോ​​ക്കി​​ക്കാ​​യി പാ​​ക്കി​​സ്ഥാ​​ൻ എ​​ത്തു​​മെ​​ന്ന് പാ​​ക് ഹോ​​ക്കി ഫെ​​ഡ​​റേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഷ​​ഹ്ബാ​​സ് അ​​ഹ​​മ്മ​​ദ്. യാ​​ത്ര​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള ചെല​​വു​​ക​​ൾ​​ക്കു പ​​ണ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ പാ​​ക്കി​​സ്ഥാ​​ൻ ലോ​​ക​​ക​​പ്പി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ന്നേ​​ക്കു​​മെ​​ന്ന വാ​​ർ​​ത്ത പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഷ​​ഹ്ബാ​​സി​​ന്‍റെ സ്ഥി​​രീ​​ക​​ര​​ണം. പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ ടീ​​മി​​ന് ആ​​വ​​ശ്യ​​മാ​​യ പ​​ണം ന​​ല്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ച​​താ​​യാ​​ണ് സൂ​​ച​​ന.


ഈ ​​മാ​​സം 28 മു​​ത​​ൽ ഡി​​സം​​ബ​​ർ 16വ​​രെ​​യാ​​ണ് ലോ​​ക​​ക​​പ്പ് ഹോ​​ക്കി. പൂ​​ൾ ഡി​​യി​​ൽ ഹോ​​ള​​ണ്ട്, ജ​​ർ​​മ​​നി, മ​​ലേ​​ഷ്യ എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.