പ​ര​മ്പ​ര തൂ​ത്തു​വാ​രാ​ന്‍ ഇ​ന്ത്യ
പ​ര​മ്പ​ര തൂ​ത്തു​വാ​രാ​ന്‍ ഇ​ന്ത്യ
Saturday, November 10, 2018 11:47 PM IST
ചെ​ന്നൈ: ഇ​ന്ത്യ-​വി​ന്‍ഡീ​സ് ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ം ഇ​ന്ന് ചെ​ന്നൈ​യി​ല്‍. പ​ര​മ്പ​ര 2-0ന് ​നേ​ടി​ക്ക​ഴി​ഞ്ഞ ഇ​ന്ത്യ​ക്ക് ബെ​ഞ്ചി​ലി​രി​ക്കു​ന്ന​വ​രു​ടെ ക​രു​ത്ത് പ​രീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​മ്പ​ര​യി​ല്‍ ഇ​തു​വ​രെ അ​വ​സ​രം ല​ഭി​ക്കാ​ത്ത ശ്രേ​യ​സ് അ​യ്യ​ര്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്ന ഷ​ഹ്ബാ​സ് ന​ദീം എ​ന്നി​വ​ര്‍ക്ക് ഇ​ന്ന് അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ജ​സ്പ്രീ​ത് ബും​റ, ഉ​മേ​ഷ് യാ​ദ​വ്, കു​ല്‍ദീ​പ് യാ​ദ​വ് എ​ന്നി​വ​ര്‍ക്ക് വി​ശ്ര​മം ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ലൊ​ക്കെ ചെ​പ്പോ​ക്കി​ലെ പി​ച്ച് സ്പി​ന്ന​ര്‍മാ​ര്‍ക്ക് അ​നു​കൂ​ല​മാ​കു​ന്ന​താ​ണ് ക​ണ്ട​ത്. എ​ന്നാ​ല്‍ ഇ​ന്ന് ബാ​റ്റ്‌​സ്മാ​ന് അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശി​ഖ​ര്‍ ധ​വാ​ന്‍, കെ.​എ​ല്‍. രാ​ഹു​ല്‍, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വര്‍ക്ക് ഫോം ​തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​ന്ന​ത്തെ മ​ത്സ​രം. ദി​നേ​ശ് കാ​ര്‍ത്തി​ക് ബാ​റ്റിം​ഗി​ല്‍ നാ​യ​ക​ന്‍റെ വി​ശ്വാ​സം കാ​ക്കു​ന്നു​ണ്ട്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഈ ​ചെ​ന്നൈ താ​ര​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ബൗ​ളിം​ഗി​ല്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും ഖ​ലീ​ല്‍ അ​ഹ​മ്മ​ദും തു​ട​ക്ക​ത്തി​ല്‍ വി​ക്ക​റ്റ് നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


പ​ര​മ്പ​ര​യി​ലെ സ​മ്പൂ​ര്‍ണ തോ​ല്‍വി ഒ​ഴി​വാ​ക്കാ​നാ​ണ് വി​ന്‍ഡീ​സി​ന്‍റെ ല​ക്ഷ്യം. ട്വ​ന്‍റി-20​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​ണ കി​റോ​ണ്‍ പൊ​ളാ​ര്‍ഡ്, ഡാ​ര​ന്‍ ബ്രാ​വോ, ദി​നേ​ശ് രാം​ദി​ന്‍ എ​ന്നി​വ​ര്‍ക്ക് വ​ന്‍ സ്‌​കോ​റു​ക​ള്‍ നേ​ടാ​നാ​കു​ന്നി​ല്ല. ബൗ​ളിം​ഗി​ല്‍ ഒ​ഷേ​ന്‍ തോ​മ​സ് മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.