ആ​ന​ന്ദി​നെ ത​ള​ച്ച് നി​ഹാ​ൽ സരിൻ
ആ​ന​ന്ദി​നെ ത​ള​ച്ച് നി​ഹാ​ൽ സരിൻ
Monday, November 12, 2018 12:46 AM IST
തൃ​​​ശൂ​​​ർ: ലോ​​​ക​​​ചെ​​​സി​​​ലെ അ​​​തി​​​കാ​​​യ​​​ൻ വി​​​ശ്വ​​​നാ​​​ഥ​​​ൻ ആ​​​ന​​​ന്ദി​​​നെ തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ദ്ഭു​​​ത ചെ​​​സ് ബാ​​​ല​​​ൻ നി​​​ഹാ​​​ൽ സ​​​രി​​​ൻ സ​​​മ​​​നി​​​ല​​​യി​​​ൽ പി​​​ടി​​​ച്ചു. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ഥ​​​മ സൂ​​​പ്പ​​​ർ ചെ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് റാ​​​പ്പി​​​ഡ് ചെ​​​സ് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ലാ​​​ണ് അ​​​ണ്ട​​​ർ 14 ലോ​​​ക ചാ​​മ്പ്യ​​​നാ​​​യ നി​​​ഹാ​​​ൽ സ​​​രി​​​നോ​​​ടു വി​​​ശ്വ​​​നാ​​​ഥ​​​ൻ ആ​​​ന​​​ന്ദ് സ​​​മ​​​നി​​​ല വ​​​ഴ​​​ങ്ങി​​​യ​​​ത്.

25 മി​​​നി​​​റ്റാ​​​ണ് റാ​​​പ്പി​​​ഡ് ചെ​​​സി​​​ന്‍റെ സ​​​മ​​​യ​​​ക്ര​​​മം. മ​​​ത്സ​​​രം എ​​​ട്ടു റൗ​​​ണ്ട് സ​​​മാ​​​പി​​​ച്ച​​​പ്പോ​​​ൾ നി​​​ഹാ​​​ൽ ആ​​​റു സ​​​മ​​​നി​​​ല​​​ക​​​ളാ​​​ണ് നേ​​​ടി​​​യ​​​ത്. ആ​​​ന​​​ന്ദി​​​നു പു​​​റ​​​മേ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ ലോ​​​ക​​​ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ റ​​​ണ്ണ​​​ർ​​​അ​​​പ്പാ​​​യ റ​​​ഷ്യ​​​ൻ​​​താ​​​രം സെ​​​ർ​​​ജി ക​​​ർ​​​ജാ​​​ക്കി​​​ൻ, നി​​​ല​​​വി​​​ലെ ലോ​​​ക മൂ​​​ന്നാം ന​​​മ്പ​​​ർ താ​​​രം മാ​​​മെ ദെ​​​രോ​​​വ്, ലോ​​​ക പ​​​ത്താം​​​ന​​​ന്പ​​​ർ താ​​​രം വെ​​​സ്‌​​​ലി സോ, ​​​ലോ​​​ക 25-ാം ന​​​മ്പ​​​ർ താ​​​രം ഹ​​​രി​​​കൃ​​​ഷ്ണ, ലോ​​​ക 44-ാം ന​​​മ്പ​​​ർ താ​​​രം വി​​​ദി​​​ത് സ​​​ന്തോ​​​ഷ് ഗു​​​ജ​​​റാ​​​ത്തി എ​​​ന്നി​​​വ​​​രും നി​​​ഹാ​​​ലി​​​നു മു​​​ന്നി​​​ൽ സ​​​മ​​​നി​​​ല വ​​​ഴ​​​ങ്ങി.


അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഹി​​​ക്കാ​​​രു ന​​​ക്കാ​​​മു​​​റ, ലോ​​​ക 11-ാം ന​​​മ്പ​​​ർ താ​​​രം ലെ​​​വോ​​​ണ്‍ അ​​​റോ​​​ണി​​​യ​​​ൻ എ​​​ന്നി​​​വ​​​രോ​​​ടാ​​​ണ് നി​​​ഹാ​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. ടാ​​​റ്റാ സ്റ്റീ​​​ൽ ഇ​​​ന്ത്യ​​​യാ​​​ണ് ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.