തി​​രി​​ച്ചു​​വ​​ര​​വി​​നൊ​​രു​​ങ്ങി സാ​​ഹ
തി​​രി​​ച്ചു​​വ​​ര​​വി​​നൊ​​രു​​ങ്ങി സാ​​ഹ
Monday, November 12, 2018 12:46 AM IST
തോ​​ൾ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ വൃ​​ഥി​​മാ​​ൻ സാ​​ഹ ക​​ളി​​ക്ക​​ള​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​രാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ന്നു. ഡി​​സം​​ബ​​റി​​ൽ ര​​ഞ്ജി ട്രോ​​ഫി മ​​ത്സ​​ര​​ത്തി​​ലൂ​​ടെ​​യാ​​കും സാ​​ഹ​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വ്. ജൂ​​ലൈ​​യി​​ൽ ല​​ണ്ട​​നി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു ശ​​സ്ത്ര​​ക്രി​​യ.

ഇ​​പ്പോ​​ൾ ഏ​​റെ ആ​​ശ്വാ​​സ​​മു​​ണ്ട്. ഡി​​സം​​ബ​​ർ പ​​കു​​തി​​യോ​​ടെ ക​​ള​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങി​​വ​​രാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് വി​​ശ്വാ​​സം - സാ​​ഹ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഇ​​ന്ത്യ​​ക്ക് ല​​ഭി​​ച്ച മി​​ക​​ച്ച വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​ണ് സാ​​ഹ​​യെ​​ന്ന് സൗ​​ര​​വ് ഗാം​​ഗു​​ലി പ​​റ​​ഞ്ഞു.


ഈ ​​വ​​ർ​​ഷം സാ​​ഹ​​യ്ക്ക് കാ​​ര്യ​​ങ്ങ​​ൾ അ​​നു​​കൂ​​ല​​മ​​ല്ലാ​​യി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ ടെ​​സ്റ്റി​​നു​​ശേ​​ഷം പ​​രി​​ക്കേ​​റ്റ സാ​​ഹ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഐ​​പി​​എ​​ലി​​നി​​ടെ താ​​ര​​ത്തി​​ന്‍റെ വി​​ര​​ലി​​നു പ​​രി​​ക്കേ​​റ്റു. അ​​തോ​​ടെ ജൂ​​ണി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​ൽ ഇ​​ടം​​ല​​ഭി​​ച്ചി​​ല്ല. പു​​തു​​മു​​ഖ​​താ​​രം ഋ​​ഷ​​ഭ് പ​​ന്ത് മി​​ക​​ച്ച ക​​ളി​​ പു​​റ​​ത്തെ​​ടു​​ക്കു​​ന്ന​​ത് സാ​​ഹ​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വ് ത്രി​​ശ​​ങ്കു​​ വി​​ല​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.