മി​​ല്ല​​ർ, ഡു​​പ്ല​​സി​​സ് തിളങ്ങി; പ​​ര​​ന്പ​​ര ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക്
Monday, November 12, 2018 12:46 AM IST
ഹോ​​ബാ​​ർ​​ട്ട് (ഓ​​സ്ട്രേ​​ലി​​യ): ഡേ​​വി​​ഡ് മി​​ല്ല​​റും ക്യാ​​പ്റ്റ​​ൻ ഡു​​പ്ല​​സി​​സും സെ​​ഞ്ചു​​റി നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 40 റ​​ണ്‍​സ് ജ​​യ​​ത്തോ​​ടെ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര 2-1നു ​​സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ മി​​ല്ല​​ർ 108 പ​​ന്തി​​ൽ 139ഉം ​​ഡു​​പ്ല​​സി​​സ് 114 പ​​ന്തി​​ൽ 125ഉം ​​റ​​ണ്‍​സ് നേ​​ടി​​യ​​പ്പോ​​ൾ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 50 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 320 റ​​ണ്‍​സ് കു​​റി​​ച്ചു. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി ഷോ​​ണ്‍ മാ​​ർ​​ഷ് (102 പ​​ന്തി​​ൽ 106 റ​​ണ്‍​സ്) സെ​​ഞ്ചു​​റി നേ​​ടി​​യെ​​ങ്കി​​ലും 50 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 280ൽ ​​അ​​വ​​രു​​ടെ പോ​​രാ​​ട്ടം അ​​വ​​സാ​​നി​​ച്ചു.

15.3 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 55 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ ആ​​യി​​രി​​ക്കു​​ന്പോ​​ഴാ​​ണ് ഡുപ്ലസിസും മി​​ല്ല​​റും ഒ​​ന്നി​​ച്ച​​ത്. നാ​​ലാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 252 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ആ​​ദ്യ 25 ഓ​​വ​​റി​​ൽ 93 റ​​ണ്‍​സ് നേ​​ടാ​​ൻ മാ​​ത്ര​​മേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ക​​ഴി​​ഞ്ഞി​​രു​​ന്നു​​ള്ളൂ.


തുടർന്നുള്ള 25 ഓ​​വ​​റി​​ൽ 227 റ​​ണ്‍​സ് സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ എ​​ത്തിച്ചു. അ​​വ​​സാ​​ന 15 ഓ​​വ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ 174 റ​​ണ്‍​സ് വ​​ഴ​​ങ്ങി. 2001നു​​ശേ​​ഷം ഓ​​സ്ട്രേ​​ലി​​യ അ​​വ​​സാ​​ന 15 ഓ​​വ​​റി​​ൽ വ​​ഴ​​ങ്ങു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റാ​​ണി​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഡു​​പ്ല​​സി​​സും മി​​ല്ല​​റും പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ​​ത്. 2003ൽ ​​ശ്രീ​​ല​​ങ്ക​​യു​​ടെ മ​​ർ​​വ​​ൻ അ​​ട്ട​​പ്പ​​ട്ടു-​​സ​​ന​​ത് ജ​​യ​​സൂ​​ര്യ കൂ​​ട്ടു​​കെ​​ട്ട് നേ​​ടി​​യ 237 റ​​ണ്‍​സ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു. മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചും പ​​ര​​ന്പ​​ര​​യു​​ടെ താ​​ര​​മാ​​യും ഡേ​​വി​​ഡ് മി​​ല്ല​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.