ബ്ലാസ്റ്റേഴ്സിനു തോൽവി
ബ്ലാസ്റ്റേഴ്സിനു തോൽവി
Monday, November 12, 2018 12:46 AM IST
കൊ​​ച്ചി: സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ന് വീ​​ണ്ടും ദ​​യ​​നീ​​യ തോ​​ൽ​​വി. ഇ​​ന്ന​​ലെ എ​​ഫ്സി ഗോ​​വ​​യ്ക്കെ​​തി​​രേ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 3-1 നാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ഗോ​​വ​​യു​​ടെ സ്പാ​​നി​​ഷ് സ്ട്രൈ​​ക്ക​​ർ ഫെ​​റാ​​ൻ കോ​​റോ​​മി​​ന​​സ് ര​​ണ്ടും മ​​ൻ​​വീ​​ർ സിം​​ഗ് ഒ​​രു ഗോ​​ളും നേ​​ടി. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ക്ര​​മ​​രാ​​വി​​ച്ചാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ആ​​ശ്വാ​​സ​​ഗോ​​ൾ നേ​​ടി​​യ​​ത്. ലീ​​ഗി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം തോ​​ൽ​​വി​​യാ​​ണി​​ത്. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​ക്കെ​​തി​​രെ 2-1ന് ​​ബ്ലാ​​സ്റ്റേ​​ഴ്സ് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.

മ​​ല​​യാ​​ളി​​താ​​രം അ​​ന​​സ് എ​​ട​​ത്തൊ​​ടി​​ക​​യെ ആ​​ദ്യ​​മാ​​യി ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ഗോ​​വ​​യു​​ടെ അ​​തി​​വേ​​ഗ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്ക് മു​​ന്പി​​ൽ പി​​ടി​​ച്ചു നി​​ൽ​​ക്കാ​​നാ​​യി​​ല്ല. പ​​ന്ത​​ട​​ക്ക​​ത്തി​​ലും അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ലും ഷോ​​ട്ടു​​ക​​ൾ പാ​​യി​​ക്കു​​ന്ന​​തി​​ലും ഏ​​റെ മു​​ന്നി​​ട്ടു​​നി​​ന്ന​​ത് ഗോ​​വ​​യാ​​യി​​രു​​ന്നു. മു​​ൻ മ​​ത്സ​​ര​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് മ​​ത്സ​​രം കാ​​ണാ​​ൻ കാ​​ണി​​ക​​ൾ കു​​റ​​വാ​​യി​​രു​​ന്നു.
ബ്ലാ​​സ്റ്റേ​​ഴ്സി​​ൽ നി​​ർ​​ണാ​​യ​​ക മാ​​റ്റ​​ങ്ങ​​ളു​​മാ​​യാ​​ണ് കോ​​ച്ച് ഡേ​​വി​​ഡ് ജ​യിം​​സ് ടീ​​മി​​നെ ഇ​​റ​​ക്കി​​യ​​ത്. മ​​ല​​യാ​​ളി താ​​രം അ​​ന​​സ് എ​​ട​​ത്തൊ​​ടി​​ക​​യെ ഇ​​ന്ന​​ല​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. മൂ​​ന്ന് ക​​ളി​​ക​​ളി​​ൽ സ​​സ്പെ​​ൻ​​ഷ​​ൻ കാ​​ര​​ണം പു​​റ​​ത്തി​​രു​​ന്ന അ​​ന​​സി​​നെ തു​​ട​​ർ​​ന്നു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി പോ​​ലും ഡേ​​വി​​ഡ് ജെ​​യിം​​സ്് ഇ​​റ​​ക്കി​​യി​​രു​​ന്നി​​ല്ല.


ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 16 പോ​​യി​​ന്‍റു​​മാ​​യി ഗോ​​വ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ. ഏ​​ഴു ക​​ളി​​ക​​ളി​​ൽ നി​​ന്ന് ഏ​​ഴു പോ​​യി​​ന്‍റു​​മാ​​യി ബ്ലാ​​സ്റ്റേ​​ഴ്സ് ഏ​​ഴാ​​മ​​തു​​മാ​​ണ്. ഈ​​മാ​​സം 23-ന് ​​നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡിനെതി​​രെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ലാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം.

ഇ​​ന്നു മു​​ത​​ൽ ര​​ണ്ടാം ഇ​​ട​​വേ​​ള

ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ലെ ര​​ണ്ടാം ഇ​​ട​​വേ​​ള ഇ​​ന്നു മു​​ത​​ൽ. ക​​ഴി​​ഞ്ഞ മാ​​സം എ​​ട്ട് മു​​ത​​ൽ 16 വ​​രെ​​യാ​​യി​​രു​​ന്നു ആ​​ദ്യ ഇ​​ട​​വേ​​ള. രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​മു​​ള്ള​​തി​​നാ​​ലാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ​​യും ഇ​​ട​​വേ​​ള. ഇ​​ന്ന് മു​​ത​​ൽ 20 വ​​രെ മ​​ത്സ​​ര​​ങ്ങ​​ളി​​ല്ല. 21ന് ​​പൂ​​ന സി​​റ്റി-​​ജം​​ഷ​​ഡ്പു​​ർ പോ​​രാ​​ട്ട​​ത്തോ​​ടെ ഐ​​എ​​സ്എ​​ലി​​ൽ വീ​​ണ്ടും പ​​ന്തു​​രു​​ളും.



​​വി.​​ആ​​ർ. ശ്രീ​​ജി​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.