ഒ​​ന്നി​​ൽ തു​​ട​​ർ​​ന്ന് കോ​​ഹ്‌​ലി, ​ബും​​റ
ഒ​​ന്നി​​ൽ തു​​ട​​ർ​​ന്ന് കോ​​ഹ്‌​ലി, ​ബും​​റ
Tuesday, November 13, 2018 11:52 PM IST
ദു​​ബാ​​യ്: ഐ​​സി​​സി ഏ​​ക​​ദി​​ന റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ വി​​രാ​​ട് കോ​​ഹ്‌​ലി​​യും ജ​​സ്പ്രീ​​ത് ബും​​റ​​യും ഒ​​ന്നാം റാ​​ങ്കി​​ൽ തു​​ട​​ർ​​ന്നു. ബാ​​റ്റിം​​ഗി​​ൽ 899 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​ർ​​ന്ന​​പ്പോ​​ൾ വൈ​​സ് ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ (871) ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. ശ​​ിഖ​​ർ ധ​​വാ​​ൻ (ഏ​​ഴ്), എം.​​എ​​സ്. ധോ​​ണി (20) എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് ആ​​ദ്യ ഇ​​രു​​പ​​തു​​വ​​രെ​​യു​​ള്ള റാ​​ങ്കി​​ലു​​ള്ള മ​​റ്റ് ഇ​​ന്ത്യ​​ൻ ബാ​​റ്റ്സ്മാ​ന്മാ​​ർ. ബൗ​​ളിം​​ഗി​​ൽ 841 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ബും​​റ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. കു​​ൽ​​ദീ​​പ് യാ​​ദ​​വ് (723), യു​​സ് വേ​​ന്ദ്ര ചാ​​ഹ​​ൽ (683) എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ പ​​ത്തി​​ലു​​ള്ള മ​​റ്റ് ഇ​​ന്ത്യ​​ക്കാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.