ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ ഇ​​ന്ത്യ​​ക്ക് ഇ​​റ​​ങ്ങാം: രോ​​ഹി​​ത്
ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ ഇ​​ന്ത്യ​​ക്ക് ഇ​​റ​​ങ്ങാം: രോ​​ഹി​​ത്
Wednesday, November 14, 2018 12:00 AM IST
ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ ഇ​​റ​​ങ്ങാ​​മെ​​ന്ന് രോ​​ഹി​​ത് ശ​​ർ​​മ. 21നാ​​ണ് മൂ​​ന്ന് മ​​ത്സ​​ര ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര ആ​​രം​​ഭി​​ക്കു​​ന്ന​​ത്. രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്കി​​റ​​ങ്ങി​​യ ഇ​​ന്ത്യ 3-0ന് ​​ജ​​യി​​ച്ചി​​രു​​ന്നു. രോ​ഹി​തി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യെ മു​ൻ താ​ര​മാ​യ വി.​വി.​എ​സ്. ല​ക്ഷ്മ​ൺ പ്ര​ശം​സി​ച്ചി​രു​ന്നു.

ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്പ് ക​​ളി​​ക്കാ​​ർ റ​​ണ്‍​സ് ക​​ണ്ടെ​​ത്തു​​ന്ന​​തി​​ൽ വി​​ജ​​യി​​ച്ച​​ത് ടീ​​മെ​​ന്ന നി​​ല​​യി​​ൽ ഗു​​ണ​​ക​​ര​​മാ​​ണ്. ശി​​ഖ​​ർ ധ​​വാ​​ൻ ഏ​​ക​​ദി​​ന പ​​രന്പ​​ര​​യി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്. വ​​ൻ സ്കോ​​റു​​ക​​ൾ നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ലും അ​​ദ്ദേ​​ഹം മി​​ക​​ച്ച ബാ​​റ്റിം​​ഗ് ന​​ട​​ത്തി. നി​​ർ​​ണാ​​യ​​ക​​മാ​​യ ഓ​​സീ​​സ് പ​​ര​​ന്പ​​ര​​യി​​ൽ ധ​​വാ​​ൻ ഫോ​​മി​​ലാ​​കു​​മെ​​ന്നാ​​ണ് വി​​ശ്വാ​​സ​​മെ​​ന്നും രോ​​ഹി​​ത് പ​​റ​​ഞ്ഞു. ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ധ​​വാ​​നും ഋ​​ഷ​​ഭ് പ​​ന്തും അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ളി​​ലൂ​​ടെ ഇ​​ന്ത്യ​​യെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.