ഇ​​ന്ത്യ​​യി​​ൽ എ​​ഫ് വ​​ണ്‍ പാ​​ര​​ന്പ​​ര്യ​​മി​​ല്ല: ഹാ​​മി​​ൽ​​ട്ട​​ണ്‍
ഇ​​ന്ത്യ​​യി​​ൽ എ​​ഫ് വ​​ണ്‍ പാ​​ര​​ന്പ​​ര്യ​​മി​​ല്ല: ഹാ​​മി​​ൽ​​ട്ട​​ണ്‍
Wednesday, November 14, 2018 11:14 PM IST
ഫോ​​ർ​​മു​​ല വ​​ണ്‍ കാ​​റോ​​ട്ട മ​​ത്സ​​ര​​ത്തി​​നു​​ള്ള പാ​​ര​​ന്പ​​ര്യ​​മോ കാ​​ണി​​ക​​ളോ ഇ​​ന്ത്യ​​യി​​ൽ ഇ​​ല്ലെ​​ന്നും ഇ​​ന്ത്യ​​ൻ എ​​ഫ് വ​​ണ്ണി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​​പ്പോ​​ൾ അ​​തു​​ വെ​​ളി​​പ്പെ​​ട്ടെ​​ന്നും ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍. ഇ​​ന്ത്യ​​യി​​ൽ എ​​ഫ് വ​​ണ്‍ ന​​ട​​ന്ന​​ത് തി​​ക​​ച്ചും ദ​​യ​​നീ​​യ​​മാ​​യി​​പ്പോ​​യെ​​ന്നും യാ​​തൊ​​രു ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​മി​​ല്ലാ​​തെ​​യാ​​ണ് വേ​​ദി​​യൊ​​രു​​ക്കി​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

പു​​തി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ എ​​ഫ് വ​​ണ്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ പ്ര​​സ​​ക്തി മ​​ന​​സി​​ലാ​​കു​​ന്നി​​ല്ല. ല​​ണ്ട​​ൻ ഗ്രാ​​ൻ​​പ്രീ​​ക​​ൾ​​പോ​​ലു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ത്തി​​യാ​​ലേ എ​​ഫ് വ​​ണ്ണി​​ന്‍റെ മ​​നോ​​ഹാ​​രി​​ത​​യും ആ​​വേ​​ശ​​വും മ​​ന​​സി​​ലാ​​കു​​ക​​യു​​ള്ളൂ എ​​ന്നും ഹാ​​മി​​ൽ​​ട്ട​​ണ്‍ പ​​റ​​ഞ്ഞു.


പാ​​ര​​ന്പ​​ര്യ വേ​​ദി​​ക​​ൾ​​ക്കു​​പു​​റ​​മേ ചൈ​​ന, ഇ​​ന്ത്യ, ദ​​ക്ഷി​​ണ​​കൊ​​റി​​യ, സിം​​ഗ​​പ്പു​​ർ, അ​​ബു​​ദാ​​ബി, ബ​​ഹ്റി​​ൻ, റ​​ഷ്യ, അ​​സ​​ർ​​ബൈ​​ജാ​​ൻ, തു​​ർ​​ക്കി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ എ​​ഫ് വ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ത്തി​​യ​​പ്പോ​​ൾ സ​​മ്മി​​ശ്ര പ്ര​​തി​​ക​​ര​​ണ​​മാ​​യി​​രു​​ന്നു ല​​ഭി​​ച്ച​​ത്.

ബ്ര​​സീ​​ലി​​യ​​ൻ ഗ്രാ​​ൻ​​പ്രീ​​യി​​ലും വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച് ഹാ​​മി​​ൽ​​ട്ട​​ണ്‍ ഈ ​​സീ​​സ​​ണ്‍ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.