6 ലോ​​ക കി​​രീ​​ട​​ത്തി​​നാ​​യി മേ​​രി​​കോം
6 ലോ​​ക കി​​രീ​​ട​​ത്തി​​നാ​​യി  മേ​​രി​​കോം
Wednesday, November 14, 2018 11:19 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ബോ​​ക്സിം​​ഗ് സൂ​​പ്പ​​ർ താ​​ര​​മാ​​യ മേ​​രി​​കോം ച​​രി​​ത്ര സ്വ​​ർ​​ണം ല​​ക്ഷ്യ​​മി​​ട്ട് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്. ഇ​​ന്ത്യ​​ൻ താ​​രം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത് ആ​​റാം ലോ​​ക കി​​രീ​​ട​​ത്തി​​നാ​​യാ​​ണ്. ഇ​​ന്നു മു​​ത​​ലാ​​ണ് എ​​ഐ​​ബി​​എ വ​​നി​​താ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ബോ​​ക്സിം​​ഗ്. ഇ​​തു​​വ​​രെ ന​​ട​​ന്ന​​തി​​ൽ ഏ​​റ്റ​​വും വ​​ലി​​യ പോ​​രാ​​ട്ട​​വേ​​ദി​​യാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തേ​​ത്. 73 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 333 താ​​ര​​ങ്ങ​​ൾ പ​​ത്താം എ​​ഡി​​ഷ​​ൻ പോ​​രാ​​ട്ട​​ത്തി​​നെ​​ത്തും.

ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് പ​​ത്ത് അം​​ഗ​​ങ്ങ​​ൾ ഇ​​റ​​ങ്ങും. മു​​പ്പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ മേ​​രി​​കോ​​മി​​നെ​​യാ​​ണ് ഏ​​വ​​രും ഉ​​റ്റു​​നോ​​ക്കു​​ന്ന​​ത്. അ​​ഞ്ച് ത​​വ​​ണ മേ​​രി​​കോം ലോ​​ക ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ ആ​​യി. 45, 46, 48 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണി​​ത്. ആ​​റാം കി​​രീ​​ട​​മ​​ണി​​ഞ്ഞ് ച​​രി​​ത്രം കു​​റി​​ക്കാ​​നാ​​ണ് മേ​​രി​​കോം ഇ​​റ​​ങ്ങു​​ക.


അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ ക​​ാത്തീ ടെ​​യ്‌​ല​​റും അ​​ഞ്ച് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യു​​ടെ സ​​രി​​ത ദേ​​വി 60 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ന്നു. ര​​ണ്ടാം കി​​രീ​​ട​​മാ​​ണ് സ​​രി​​ത​​യു​​ടെ ല​​ക്ഷ്യം. പി​​ങ്കി ജാ​​ൻ​​ഗ്ര (51 കി​​ലോ​​ഗ്രാം), മ​​നി​​ഷ മൗ​​ന (54 കി​​ലോ​​ഗ്രാം), സോ​​ണി​​യ (57 കി​​ലോ​​ഗ്രാം), സി​​മ്ര​​ൻ​​ജി​​ത് കൗ​​ർ (64 കി​​ലോ​​ഗ്രാം), ലോ​​വ്‌​ലി​​ന (69 കി​​ലോ​​ഗ്രാം), സാ​​വി​​തി ബോ​​റ (75 കി​​ലോ​​ഗ്രാം), ഭാ​​ഗ്യ​​ബ​​തി ക​​ച്ചാ​​രി (81 കി​​ലോ​​ഗ്രാം), സീ​​മ പൂ​​നി​​യ (+81 കി​​ലോ​​ഗ്രാം) എ​​ന്നി​​വ​​രും ഇ​​ന്ത്യ​​ക്കാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.