ബംഗ്ല ജയം; പ​ര​മ്പ​ര സ​മ​നി​ല​യി​ല്‍
Thursday, November 15, 2018 11:56 PM IST
ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്-​സിം​ബാ​ബ്‌വേ ​ടെ​സ്റ്റ് പ​ര​മ്പ​ര സ​മ​നി​ല​യാ​യി. ര​ണ്ടാം ടെ​സ്റ്റി​ല്‍ ബം​ഗ്ലാ​ദേ​ശ് 218 റ​ണ്‍സി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 1-1ന് ​അ​വ​സാ​നി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സിം​ബാ​ബ്‌വെ ​ജ​യി​ച്ചി​രു​ന്നു. ജ​യി​ക്കാ​ന്‍വേ​ണ്ടി​യി​രു​ന്ന 443 റ​ണ്‍സി​നാ​യി ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌വെ 224 ​റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 18.1 ഓ​വ​റി​ല്‍ 38 റ​ണ്‍സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മെ​ഹ്ദി ഹ​സ​ന്‍ മി​റാ​സി​ന്‍റെ പ്ര​ക​ട​ന​മാ​ണ് സിം​ബാ​ബ്‌വെയു​ടെ സ​മ​നി​ല പ്ര​തീ​ക്ഷ​ക​ള്‍ ത​ക​ര്‍ത്ത​ത്. സിം​ബാ​ബ്‌വെയു​ടെ ബ്ര​ണ്ട​ന്‍ ടെ​യ്‌​ല​ര്‍ 106 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. സ്കോർ: ബം​ഗ്ലാ​ദേ​ശ് 522/7 ഡി​ക്ല​യേ​ര്‍ഡ്, 224/6 ഡി​ക്ല​യേ​ര്‍ഡ്. സിം​ബാ​ബ്‌വെ 304, 224
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.