ബോക്സിംഗ്: അ​​ട്ടി​​മ​​റി​​ച്ച് മ​​നി​​ഷ
Friday, November 16, 2018 11:17 PM IST
ന്യൂ​​ഡ​​ൽ​​ഹി: വ​​നി​​താ ബോ​​ക്സിം​​ഗ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ തു​​ട​​ക്കം അ​​ട്ടി​​മ​​റി ജ​​യ​​ത്തോ​​ടെ. 54 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഇ​​റ​​ങ്ങി​​യ മ​​നി​​ഷ മൗ​​ൻ ര​​ണ്ട് ത​​വ​​ണ മെ​​ഡ​​ൽ ജേ​​താ​​വാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ ക്രി​​സ്റ്റീ​​ന ക്രൂ​​സി​​നെ ഇ​​ടി​​ച്ചി​​ട്ടു. ഹ​​രി​​യാ​​ന സ്വ​​ദേ​​ശി​​യാ​​യ ഇ​​രു​​പ​​തു​​കാ​​രി 5-0നാ​​ണ് അ​​മേ​​രി​​ക്ക​​ൻ താ​​ര​​ത്തെ നി​​ലം​​പ​​രി​​ശാ​​ക്കി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. 60 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ സ​​രി​​ത ദേ​​വി​​യും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് എ​​തി​​രാ​​ളി​​യെ 4-0ന് ​​ത​​ക​​ർ​​ത്താ​​ണ് സ​​രി​​ത പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. ആ​​ദ്യ റൗ​​ണ്ടി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​നു ബൈ ​​ല​​ഭി​​ച്ചി​​രു​​ന്നു.


ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ്‍ ബോ​​ക്സിം​​ഗി​​ൽ സ്വ​​ർ​​ണ​​വും പോ​​ള​​ണ്ടി​​ൽ​​ ന​​ട​​ന്ന സി​​ലെ​​സി​​യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി​​യും ഈ ​​വ​​ർ​​ഷം മ​​നി​​ഷ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.