പു​തു ജ​ര്‍മ​നി​ക്കു ജയം
പു​തു ജ​ര്‍മ​നി​ക്കു ജയം
Friday, November 16, 2018 11:23 PM IST
പു​തി​യ സം​ഘ​വു​മാ​യെ​ത്തി​യ ജ​ര്‍മ​നി​ക്ക് അ​ന്താ​രാ​ഷ്‌ട്ര ​സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ റ​ഷ്യ​ക്കെ​തി​രേ 3-0ന്‍റെ ​ജ​യം. 2014 ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ലെ ഗോ​ള്‍കീ​പ്പ​ര്‍ മാ​നു​വ​ല്‍ നോ​യ​റും മ​ത്യാ​സ് ഗി​ന്‍റ​റു​ം മാ​ത്ര​മാ​യി​രു​ന്നു ജ​ര്‍മ​നി​യു​ടെ ആ​ദ്യ ഇ​ല​വ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ പകുതിയി​ല്‍ത​ന്നെ മൂ​ന്നു ഗോ​ള​ടി​ച്ച് ജ​ര്‍മ​നി ജ​യം ഉ​റ​പ്പി​ച്ചു. സനെ‍ (എട്ടാം മി​നി​റ്റ്), നി​ക്ലാ​സ് സു​ലേ (25-ാം മി​നി​റ്റ്), സെ​ര്‍ജെ ഗ്‌​നാ​ബ്രി (40-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.


മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ചെ​ക് റി​പ്പ​ബ്ലി​ക്ക് 1-0ന് ​പോ​ള​ണ്ടി​നെ തോ​ല്‍പ്പി​ച്ചു. ഇ​സ്ര​യേ​ല്‍ 7-0ന് ​ഗ്വാ​ട്ടി​മ​ാല​യെ​യും ഇ​ക്വ​ഡോ​ര്‍ 2-0ന് ​പെ​റു​വി​നെ​യും ഇ​റാ​ന്‍ 1-0ന് ​ട്രി​നി​ഡാ​ഡ് ആ​ന്‍ഡ് ടൊ​ബാ​ഗോ​യെ​യും പ​രാ​ജ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.