സ്പെയിൻ ക‌ടന്ന് ക്രൊയേഷ്യ
സ്പെയിൻ ക‌ടന്ന് ക്രൊയേഷ്യ
Friday, November 16, 2018 11:23 PM IST
സാ​ഗ്രെ​ബ്: ഇ​ഞ്ചു​റി ടൈ​മി​ലെ ഗോ​ളി​ല്‍ ക്രൊ​യേ​ഷ്യ​ക്കു ജ​യം. യു​വേ​ഫ നേ​ഷ​ന്‍സ് ലീ​ഗി​ല്‍ ക്രൊ​യേ​ഷ്യ 3-2ന് ​സ്‌​പെ​യി​നെ ത​ക​ര്‍ത്തു. ഇ​തോ​ടെ ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് നാ​ലി​ല്‍ ആ​ര്‍ക്കും ഒ​ന്നാം സ്ഥാ​ന​മെ​ന്ന അ​വ​സ്ഥ​യാ​യി. നി​ല​വി​ല്‍ നാ​ലു ക​ളി​യി​ല്‍ ആ​റു പോ​യി​ന്‍റു​ള്ള സ്‌​പെ​യി​നാ​ണ് ഒ​ന്നാ​മ​ത്. നാ​ലു പോ​യി​ന്‍റ് വീ​ത​മു​ള്ള ഇം​ഗ്ല​ണ്ടും ക്രൊ​യേ​ഷ്യ​യു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍. ഞാ​യ​റാ​ഴ്ച​ത്തെ ഇം​ഗ്ല​ണ്ട്-​ക്രൊ​യേ​ഷ്യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍ക്ക് ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കാം. ജ​യ​ത്തോ​ടെ ക്രൊ​യേ​ഷ്യ നേ​ഷ​ന്‍സ് ലീ​ഗ് ഫൈ​ന​ല്‍സ് പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍ത്തി.

ര​ണ്ടു ഗോ​ളു​മാ​യി ടി​ന്‍ ജെ​ഡ്‌​വാ​ജ് ക്രൊ​യേ​ഷ്യയുടെ ഹീ​റോ​യാ​യി. സ​മ​നി​ല​യെ​ന്നു തോ​ന്നി​ച്ച മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ മൂ​ന്നാം മി​നി​റ്റി​ല്‍ ജെ​ഡ്‌​വാ​ജ് നേ​ടി​യ ഗോ​ളി​ലാ​ണ് ക്രൊ​യേ​ഷ്യ​യു​ടെ ജ​യം.

ബെ​ൽ​ജി​യ​ത്തി​നു ജ​യം


യു​വേ​ഫ നേ​ഷ​ന്‍സ് ലീഗ് ഗ്രൂ​പ്പ് ര​ണ്ടി​ല്‍ മി​ഷി ബാ​റ്റ്ഷു​യി​യു​ടെ ഇ​ര​ട്ട ഗോ​ളി​ല്‍ ബെ​ല്‍ജി​യം 2-0ന് ​ഐ​സ്‌ല​ന്‍ഡി​നെ തോ​ല്‍പ്പി​ച്ചു. 65, 81 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ളു​ക​ള്‍. ജ​യ​ത്തോ​ടെ ബെ​ല്‍ജി​യ​ത്തി​നു മൂ​ന്നു ക​ളി​യി​ല്‍ ഒ​മ്പ​ത് പോ​യി​ന്‍റാ​യി. ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​റു പോ​യി​ന്‍റു​ള്ള സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡാ​ണ് ര​ണ്ടാ​മ​ത്.

ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ബെ​ല്‍ജി​യ​ത്തി​ന് പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നു പ​ല ക​ളി​ക്കാ​രെ​യും ഇ​റ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ​ന്ത​ട​ക്ക​ത്തി​ല്‍ മു​ന്‍തൂ​ക്ക​മു​ണ്ടാ​യി​ട്ടും ബെ​ല്‍ജി​യ​ത്തി​ന് ഗോ​ള​ടി​ക്കാ​ന്‍ ഒ​രു മ​ണി​ക്കൂ​റോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.

മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഗ്രീ​സ് 1-0ന് ​ഫി​ന്‍ല​ന്‍ഡി​നെ​യും ഇ​തേ സ്‌​കോ​റി​ന് മോ​ള്‍ഡോ​വ സാ​ന്‍ മ​രി​നോ​യെ​യും ഹം​ഗ​റി 2-0ന് ​എ​സ്റ്റോ​ണി​യ​യെ​യും ഇ​തേ സ്‌​കോ​റി​ന് ബ​ലാ​റ​സ് ല​ക്‌​സം​ബ​ര്‍ഗി​നെ​യും തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.