നെ​​യ്മ​​ർ ഗോ​​ളി​​ൽ ബ്ര​​സീ​​ൽ
നെ​​യ്മ​​ർ ഗോ​​ളി​​ൽ ബ്ര​​സീ​​ൽ
Sunday, November 18, 2018 12:58 AM IST
ല​​ണ്ട​​ൻ: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ ബ്ര​​സീ​​ലി​​നു ജ​​യം. 1-0ന് ​​ഉ​​റു​​ഗ്വെ​​യെ​​യാ​​ണ് അ​​വ​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. ഗോ​​ൾര​​ഹി​​ത​​മാ​​യ 75 മി​​നി​​റ്റു​​ക​​ൾ​​ക്കു​​ശേ​​ഷം ല​​ഭി​​ച്ച പെ​​ന​​ൽ​​റ്റി വ​​ല​​യി​​ലെ​​ത്തി​​ച്ചാ​​ണ് നെ​​യ്മ​​ർ ബ്ര​​സീ​​ലി​​നു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ല​​ണ്ട​​നി​​ലെ എ​​മി​​റേ​​റ്റ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ​​ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 76-ാം മി​​നി​​റ്റി​​ൽ ഡാ​​നി​​യേ​​ലോ​​യെ ഡി​​യേ​​ഗോ ല​​ക്സ​​ൽ​​റ്റ് ബോ​​ക്സി​​നു​​ള്ളി​​ൽ വീ​​ഴ്ത്തി​​യ​​തി​​നാ​​യി​​രു​​ന്നു റ​​ഫ​​റി പെ​​ന​​ൽ​​റ്റി വി​​ധി​​ച്ച​​ത്. ഉ​​റു​​ഗ്വെ താ​​ര​​ങ്ങ​​ൾ ഹാ​​ൻ​​ഡ് ബോ​​ളി​​നാ​​യി വാ​​ദി​​ച്ചെ​​ങ്കി​​ലും റ​​ഫ​​റി അ​​നു​​വ​​ദി​​ച്ചി​​ല്ല.

പെ​​ന​​ൽ​​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച​​തോ​​ടെ ബ്ര​​സീ​​ലി​​നാ​​യി രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ത്തി​​ൽ 60 ഗോ​​ൾ എ​​ന്ന നേ​​ട്ട​​ത്തി​​ൽ നെ​​യ്മ​​ർ എ​​ത്തി. ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത് ബ്ര​​സീ​​ൽ താ​​ര​​മാ​​ണ് നെ​​യ്മ​​ർ.


ലോ​​ക​​ക​​പ്പ് ക്വാ​​ർ​​ട്ട​​റി​​ൽ ബെ​​ൽ​​ജി​​യ​​ത്തോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ​​ശേ​​ഷം ബ്ര​​സീ​​ൽ നേ​​ടു​​ന്ന അ​​ഞ്ചാ​​മ​​തു ജ​​യ​​മാ​​ണി​​ത്. ഉ​​റു​​ഗ്വെ​​യ്ക്കെ​​തി​​രേ 63 ശ​​ത​​മാ​​നം പ​​ന്ത​​ട​​ക്ക​​വും ബ്ര​​സീ​​ലി​​നാ​​യി​​രു​​ന്നു.
മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ജ​​പ്പാ​​നും വെ​​ന​​സ്വേ​​ല​​യും ഓ​​രോ ഗോ​​ൾ വീ​​ത​​മ​​ടി​​ച്ച് സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. 81-ാം മി​​നി​​റ്റി​​ൽ തോ​​മ​​സ് റി​​ൻ​​കോ​​ണി​​ന്‍റെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലാ​​യി​​രു​​ന്നു വെ​​ന​​സ്വേ​​ല സ​​മ​​നി​​ല​​യി​​ലെ​​ത്തി​​യ​​ത്. ഹി​​രോ​​കി സ​​കാ​​യി​​ (40-ാം മി​​നി​​റ്റ്) ജ​​പ്പാ​​ന്‍റെ ഗോ​​ൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.