ലി​റ്റി​ൽ ഫ്ള​വ​ർ x മൗ​ണ്ട് കാ​ർ​മ​ൽ
Monday, November 19, 2018 12:36 AM IST
ക​​ള​​മ​​ശേ​​രി: 33-ാമ​​ത് മു​​പ്പ​​ത്തി​​മൂ​​ന്നാ​​മ​​ത് ഫാ. ​​ഫ്രാ​​ൻ​​സി​​സ് സെ​​യ്ൽ​​സ് ബാ​​സ്ക​​റ്റ്ബോ​​ൾ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ച്ച്എ​​സ്എ​​സും കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ എ​​ച്ച്എ​​സ്എ​​സും ഏ​​റ്റു​​മു​​ട്ടും. ത​​ല​​ശേ​​രി ഗ​​വ. ഗേ​​ൾ​​സ് എ​​ച്ച്എ​​സ്എ​​സി​​നെ 59-58നു ​​മ​​റി​​ക​​ട​​ന്നാ​​ണ് കൊ​​ര​​ട്ടി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സെ​​ന്‍റ് ഗൊ​​രേ​​ത്തീ​​സ് എ​​ച്ച്എ​​സ്എ​​സ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ 56-45നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് മൗ​​ണ്ട് കാ​​ർ​​മ​​ൽ കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്.


ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ രാ​​ജ​​ഗി​​രി എ​​ച്ച്എ​​സ്എ​​സ് 59-41ന് ​​ചെ​​റു​​പു​​ഷ്പ എ​​ച്ച്എ​​സ്എ​​സ് ച​​ന്ദ​​ന​​ക്കാം​​പാ​​റ​​യെ കീ​​ഴ​​ട​​ക്കി ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.