ഗോ​കു​ലം കേ​ര​ള​യ്ക്കു ജ​യം, രണ്ടാമത്
ഗോ​കു​ലം കേ​ര​ള​യ്ക്കു ജ​യം, രണ്ടാമത്
Monday, November 19, 2018 12:36 AM IST
കോ​​ഴി​​ക്കോ​​ട്: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക് ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ മി​​ന​​ർ​​വ പ​​ഞ്ചാ​​ബി​​നെ​​യാ​​ണ് ഗോ​​കു​​ലം കീ​​ഴ​​ട​​ക്കി​​യ​​ത്. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ഒ​​രു മ​​ണി​​ക്കൂ​​റി​​നു വി​​രാ​​മ​​മി​​ട്ട് എ​​സ്. രാ​​ജേ​​ഷ് (60-ാം മി​​നി​​റ്റ്) മി​​ന​​ർ​​വ​​യു​​ടെ വ​​ല​​യി​​ൽ പ​​ന്ത് നി​​ക്ഷേ​​പി​​ച്ചു.

സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ഗോ​​കു​​ല​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗി​​നെ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്ക് ഗോ​​കു​​ലം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ജ​യ​ത്തോ​ടെ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യി ഗോ​​കു​​ലം ലീ​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 13 പോ​​യി​​ന്‍റു​​ള്ള ചെ​​ന്നൈ സി​​റ്റി​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.