വനിത ട്വന്‍റി20 ലോകകപ്പ്: ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി ഫൈനൽ
Tuesday, November 20, 2018 12:51 AM IST
ആ​ന്‍റി​ഗ്വ: ട്വ​ന്‍റി20 വ​നി​താ ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ല്‍ ഇ​ന്ത്യയുടെ എ​തി​രാ​ളി​ക​ള്‍ ഇം​ഗ്ല​ണ്ട്. ഗ്രൂ​പ്പ് ബി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് നാ​ല് വി​ക്ക​റ്റി​ന് വി​ന്‍ഡീ​സി​നോ​ട് തോ​റ്റിരുന്നു. ഇതോടെയാണ് ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഇം​ഗ്ല​ണ്ടും ഗ്രൂ​പ്പ് എ​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സെ​മി​ പോരാട്ടത്തിന് ക​ള​മൊ​രു​ങ്ങി​യ​ത്.

ഗ്രൂ​പ്പ് എ​യി​ലെ നാ​ലു മ​ത്സ​ര​വും ജ​യി​ച്ച ഇ​ന്ത്യ ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മി​ക​ച്ച ഫോ​മി​ലാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നോ​ട് തോ​റ്റ ഇ​ന്ത്യ​ക്കു പ​ക​രം​വീ​ട്ടാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​കും ഈ ​സെ​മി​ഫൈ​ന​ല്‍. ട്വ​ന്‍റി20 വ​നി​താ ലോ​ക​ക​പ്പി​ല്‍ ര​ണ്ടു​വ​ട്ടം സെ​മി​യി​ലെ​ത്തി​യ ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ ഫൈ​ന​ലി​ല്‍ ഇ​ടം പി​ടി​ക്കാ​നാ​യി​ട്ടി​ല്ല. ഗ്രൂ​പ്പ് എ​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യും ഗ്രൂ​പ്പ് ബി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ വി​ന്‍ഡീ​സും ത​മ്മി​ലാ​ണ് ആ​ദ്യ സെ​മി പോ​രാ​ട്ടം. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ വി​ന്‍ഡീ​സ് ഗ്രൂ​പ്പി​ലെ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 1.30നാ​ണ് ആ​ദ്യ സെ​മി. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ചെ 5.30നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.