ഏഷ്യൻ പ​വ​ർ​ലി​ഫ്റ്റിം​ഗി​ൽ ദി​​​ൽ​​​നയ്ക്കു സ്വർണം
ഏഷ്യൻ പ​വ​ർ​ലി​ഫ്റ്റിം​ഗി​ൽ  ദി​​​ൽ​​​നയ്ക്കു സ്വർണം
Friday, December 7, 2018 12:42 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: മം​​​ഗോ​​​ളി​​​യ​​​യി​​​ൽ ന​​​ട​​​ന്ന ഏ​​​ഷ്യ​​​ൻ വ​​​നി​​​താ പ​​​വ​​​ർ​​​ലി​​​ഫ്റ്റിം​​​ഗ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കൂ​​​ത്തു​​​പ​​​റ​​​മ്പ് സ്വ​​​ദേ​​​ശി​​​നി​​​ക്കു സു​​​വ​​​ർ​​​ണ നേ​​​ട്ടം. ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു പ​​​ങ്കെ​​​ടു​​​ത്ത കൂ​​​ത്തു​​​പ​​​റ​​​മ്പ് വേ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​നി എം.​​​എം.​​​ ദി​​​ൽ​​​ന​​​യാ​​​ണു സ്വ​​​ർ​​​ണ മെ​​​ഡ​​​ലോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യ​​​ത്. 85 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണു ദി​​​ൽ​​​ന​​​യു​​​ടെ സു​​​വ​​​ർ​​​ണ​ നേ​​​ട്ടം. ഒ​​​ൻ​​​പ​​​തു രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്ത ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.


മം​​​ഗോ​​​ളി​​​യ​​​ക്കാ​​​രി​​​യെ പി​​​ന്നി​​​ലാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു ദി​​​ൽ​​​ന​​​യു​​​ടെ മു​​​ന്നേ​​​റ്റം. 72 കി​​​ലോ​​ഗ്രാം വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ഞ്ചാ​​​ബു​​​കാ​​​രി​​​യും ഇ​​​ന്ത്യ​​​ക്കാ​​​യി സ്വ​​​ർ​​​ണം നേ​​​ടി. ദേ​​​ശീ​​​യ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു ദി​​​ൽ​​​ന ഏ​​​ഷ്യ​​​ൻ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്. വേ​​​ങ്ങാ​​​ട്ടെ മീ​​​ത്ത​​​ലെ വ​​​ള​​​പ്പി​​​ൽ ദി​​​വാ​​​ക​​​ര​​​ൻ -ര​​​തി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​യ ദി​​​ൽ​​​ന കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ സ്കൂ​​​ളി​​​ൽ കാ​​​യി​​​കാ​​​ധ്യാ​​​പി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.