ഗോകുലത്തിനു തോൽവി
ഗോകുലത്തിനു തോൽവി
Saturday, December 8, 2018 11:50 PM IST
കോ​ല്‍ക്ക​ത്ത: ഐ ​ലീ​ഗി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​ക്ക് തോ​ല്‍വി. ഗോ​കു​ല​ത്തെ ഈ​സ്റ്റ് ബം​ഗാ​ൾ‍ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍ക്കു തോ​ല്‍പി​ച്ചു. ഈ​സ്റ്റ് ബം​ഗാ​ള്‍ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി​യ മ​ത്സ​ര​മാ​യി​രു​ന്നു ഇത്. ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​വും തോ​റ്റ​ശേ​ഷ​മാ​ണ് ബം​ഗാ​ള്‍ ഗോ​കു​ല​ത്തി​നെ​തി​രേ ഇ​റ​ങ്ങി​യ​ത്. ജ​യ​ത്തോ​ടെ ഈ​സ്റ്റ് ബം​ഗാ​ള്‍ ഒ​മ്പ​തു പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്തെ​ത്തി. ഇ​ത്ര​ത​ന്നെ പോ​യി​ന്‍റു​ള്ള ഗോ​കു​ലം ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

തു​ട​ക്കം മു​ത​ല്‍ ത​ന്നെ മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ ഈ​സ്റ്റ് ബം​ഗാ​ള്‍ നാ​ലാം മി​നി​റ്റി​ല്‍ ത​ന്നെ മു​ന്നി​ലെ​ത്തി. ബ്രാ​ന്‍ഡ​നാ​ണ് സ്‌​കോ​ര്‍ ചെ​യ്ത​ത്. പ​ത്തു മി​നി​റ്റി​നു ശേ​ഷം മി​ക​ച്ച മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ല്‍ ജോ​ബി ജ​സ്റ്റി​ന്‍ ബം​ഗാ​ളി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി. ഗോ​കു​ലം മു​ന്നേ​റ്റ​ങ്ങ​ള്‍ പ​ല​തും ന​ട​ത്തി​യെ​ങ്കി​ലും ഈ​സ്റ്റ് ബം​ഗാ​ള്‍ പ്ര​തി​രോ​ധം ഉ​റ​ച്ചു നി​ന്നു.


57-ാം മി​നി​റ്റി​ല്‍ ക്രി​സ്റ്റ്യ​ന്‍ സാ​ബ ഓ​ഫ്‌​സൈ​ഡ് കെ​ണി പൊ​ളി​ച്ച് ഗോ​കു​ല​ത്തി​നാ​യി ഒ​രു ഗോ​ള്‍ മ​ട​ക്കി. സ​മ​നി​ല​യ്ക്കാ​യി ഗോ​കു​ലം ശ​ക്ത​മാ​യി പൊ​രു​തി​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ല്‍, ഗോ​കു​ല​ത്തി​ന്‍റെ സ​മ​നി​ല പ്ര​തീ​ക്ഷ​ക​ള്‍ ത​ക​ര്‍ത്തു​കൊ​ണ്ട് 82-ാം മി​നി​റ്റി​ല്‍ ലാ​ല്‍റാം ചു​ല്ലോ​വ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ മൂ​ന്നാം ഗോ​ള്‍ നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.