ഇ​​ന്ത്യ എ​​യ്ക്കു പ​​ര​​ന്പ​​ര
Monday, December 10, 2018 12:51 AM IST
മൗ​​ണ്ട് മൗ​​ൻ​​ഗ​​നൂ​​യ് (ന്യൂ​​സി​​ല​​ൻ​​ഡ്): ന്യൂ​​സി​​ല​​ൻ​​ഡ് എ​​യ്ക്ക് എ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര അ​​നൗ​​ദ്യോ​​ഗി​​ക ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ഇ​​ന്ത്യ എ ​​സ്വ​​ന്ത​​മാ​​ക്കി. ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജ​യം നേ​ടി ഇ​ന്ത്യ 2-0 ന്‍റെ ലീ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​തോ​ടെ​യാ​ണി​ത്.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ന്യൂ​​സി​​ല​​ൻ​​ഡ് എ ​​വി​​ൽ യം​​ഗ് (102 റ​​ണ്‍​സ്), ഗാ​​രി വോ​​ക്ക​​ർ (99 റ​​ണ്‍​സ്) എ​​ന്നി​​വ​​രു​​ടെ ബാ​​റ്റിം​​ഗ് ക​​രു​​ത്തി​​ൽ 50 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 299 റ​​ണ്‍​സ് എ​​ടു​​ത്തു. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ഇ​​ന്ത്യ 49 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 300 റ​​ണ്‍​സ് നേ​​ടി ജ​​യ​​ത്തി​​ലെ​​ത്തി. ഇ​​ന്ത്യ എ​​യ്ക്കാ​​യി ക്യാ​​പ്റ്റ​​ൻ മ​​നീ​​ഷ് പാ​​ണ്ഡെ 109 പ​​ന്തി​​ൽ 111 റ​​ണ്‍​സ് നേ​​ടി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.