ബാഴ്സ, റയൽ ജയിച്ചു
Monday, December 10, 2018 12:51 AM IST
ബാ​ഴ്‌​സ​ലോ​ണ: ക​റ്റാ​ല​ന്‍ ഡെ​ര്‍ബി​യി​ല്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ ഇരട്ട ഗോളി​ല്‍ ബാ​ഴ്‌​സ​ലോ​ണ 4-0ന് ​എ​സ്പാ​നി​യോ​ളി​നെ തോ​ല്‍പ്പി​ച്ചു. മെ​സി​യു​ടെ ര​ണ്ടു ഗോ​ളും (17, 65 മിനിറ്റുകൾ) മ​നോ​ഹ​ര​മാ​യ ഫ്രീ​കി​ക്കു​ക​ളി​ല്‍ നി​ന്നാ​യി​രു​ന്നു. 15 ക​ളി​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു 31 പോ​യി​ന്‍റും സെ​വി​യ്യ​യ്ക്കു 28 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ഡെം​ബെ​ലെ (26-ാം മി​നി​റ്റ്), ലൂ​യി​സ് സു​വാ​ര​സ് (45-ാം മി​നി​റ്റ്) എ​ന്നി​വ​രും ബാ​ഴ്സ​യ്ക്കാ​യി ല​ക്ഷ്യം​ക​ണ്ടു.


റ​യ​ൽ 1-0ന് ​ഹ്യൂ​സ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗാ​രെ​ത് ബെ​യ്ൽ (എ​ട്ടാം മി​നി​റ്റ്) ആ​ണ് ഗോ​ൾ നേ​ടി​യ​ത്. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 3-0ന് ​അ​ലാ​വ്‌​സി​നെ തോ​ല്‍പ്പി​ച്ചു. സെ​വി​യ്യ​യെ 1-1ന് ​വ​ല​ന്‍സി​യ സ​മ​നി​ല​യി​ല്‍ ത​ള​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.