സി​​റ്റി വീ​​ണു, ചെ​​ന്പ​​ട ഒ​​ന്നി​​ൽ
Monday, December 10, 2018 12:57 AM IST
ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ജൈ​​ത്ര​​യാ​​ത്ര​​യ്ക്കു വി​​രാ​​മം. മൗ​​റീ​​സി​​യോ സ​​റി​​യു​​ടെ ചെ​​ൽ​​സി​​യാ​​ണ് സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ സ്റ്റാം​​ഫോ​​ർ​​ഡ് ബ്രി​​ഡ്ജി​​ൽ 2-0നു ​​സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്. അ​​തേ​​സ​​മ​​യം, എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ബോ​​ണ്‍​മ​​ത്തി​​നെ 0-4നു ​​കീ​​ഴ​​ട​​ക്കി​​യ ലി​​വ​​ർ​​പൂ​​ൾ ത​​ങ്ങ​​ളു​​ടെ അ​​പ​​രാ​​ജി​​ത മു​​ന്നേ​​റ്റം തു​​ട​​ർ​​ന്നു. ജ​​യ​​ത്തോ​​ടെ ലി​​വ​​ർ​​പൂ​​ൾ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി.

എ​​ൻ​​ഗോ​​ളൊ കാ​​ന്‍റെ (45-ാം മി​​നി​​റ്റ്), ഡേ​​വി​​ഡ് ലൂ​​യി​​സ് (78-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളാ​​ണ് സി​​റ്റി​​യു​​ടെ വി​​ധി നി​​ശ്ച​​യി​​ച്ച​​ത്. ജ​​യ​​ത്തോ​​ടെ ചെ​​ൽ​​സി 34 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. സ്റ്റാം​​ഫ്രോ​​ഡ് ബ്രി​​ഡ്ജി​​ൽ​​തോ​​ൽ​​വി അ​​റി​​യാ​​തെ​​യു​​ള്ള ചെ​​ൽ​​സി​​യു​​ടെ മു​​ന്നേ​​റ്റം 12-ാം ഇ​​പി​​എ​​ൽ മ​​ത്സ​​ര​​ത്തി​​ലും തു​​ട​​ർ​​ന്നു. 2015 ഓ​​ഗ​​സ്റ്റി​​ലാ​​ണ് ചെ​​ൽ​​സി സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ അ​​വ​​സാ​​ന​​മാ​​യി പ​​രാ​​ജ​​യം രു​​ചി​​ച്ച​​ത്.

ജ​​യിം​​സ് മി​​ൽ​​ന​​റി​​ന്‍റെ 500-ാം പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ ലി​​വ​​ർ​​പൂ​​ൾ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി ബോ​​ണ്‍​മ​​ത്തി​​നെ കീ​​ഴ​​ട​​ക്കി. ഈ​​ജി​​പ്ഷ്യ​​ൻ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല​​യു​​ടെ ഹാ​​ട്രി​​ക്കാ​​ണ് ചെ​​ന്പ​​ട​​യ്ക്ക് മി​​ന്നും ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. 25, 48, 77 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു സ​​ല​​യു​​ടെ ഹാ​​ട്രി​​ക്ക്. സ്റ്റീ​​വ് കു​​ക്കി​​ന്‍റെ (68-ാം മി​​നി​​റ്റ്) സെ​​ൽ​​ഫ് ഗോ​​ളും ചേ​​ർ​​ന്ന​​പ്പോ​​ൾ ലി​​വ​​ർ​​പൂ​​ളി​​ന്‍റെ ജ​​യം 4-0 ആ​​യി.


ആ​​ഴ്സ​​ണ​​ൽ സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ എ​​മി​​റേ​​റ്റ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ 1-0ന് ​​ഹ​​ഡേ​​ഴ്സ്ഫീ​​ൽ​​ഡി​​നെ കീ​​ഴ​​ട​​ക്കി. 82-ാം മി​​നി​​റ്റി​​ൽ ലൂ​​കാ​​സ് ടൊ​​റെ​​യ്റ​​യു​​ടെ ബൈ​​സി​​ക്കി​​ൾ കി​​ക്ക് ഗോ​​ളാ​​ണ് ആ​​ഴ്സ​​ണ​​ലി​​നു ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. 34 പോ​​യി​​ന്‍റു​​ള്ള ആ​​ഴ്സ​​ണ​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ്. ലീ​​ഗി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ടോ​​ട്ട​​നം എ​​വേ​​പോ​​രാ​​ട്ട​​ത്തി​​ൽ ലീ​​സ്റ്റ​​ർ സി​​റ്റി​​യെ 0-2നു ​​കീ​​ഴ​​ട​​ക്കി. സ​​ണ്‍ ഹ്യൂ​​ൻ മി​​ൻ (45+1-ാം മി​​നി​​റ്റ്), ഡാ​​ലെ അ​​ലി (58-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഹോ​​ട്സ്പ​​റി​​നു​​വേ​​ണ്ടി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇതോടെ 36 പോ​​യി​​ന്‍റ് ആ​​യി ടോ​​ട്ട​​ന​​ത്തി​​ന്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.