കപ്പടിച്ച് റിവർ പ്ലേറ്റ്
കപ്പടിച്ച് റിവർ പ്ലേറ്റ്
Tuesday, December 11, 2018 1:15 AM IST
മാ​ഡ്രി​ഡ്: കോ​പ്പ ലി​ബര്‍ട്ട​ഡോ​റ​സി​ന്‍റെ സൂ​പ്പ​ര്‍ ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ല്‍ റി​വ​ര്‍ പ്ലേ​റ്റ് വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു. അ​ര്‍ജ​ന്‍റീ​ന​യി​ല്‍നി​ന്ന് ക​ട​ല്‍ ക​ട​ന്ന് സ്‌​പെ​യി​നി​ലെ​ത്തി​യ സൂ​പ്പ​ര്‍ ക്ലാ​സി​ക്കി​ന്‍റെ ര​ണ്ടാം പാ​ദ ഫൈനലിൽ റി​വ​ര്‍ പ്ലേ​റ്റ് 3-1ന് ​ബൊ​ക്ക ജൂ​ണി​യേ​ഴ്‌​സി​നെ തോ​ല്‍പ്പി​ച്ചു. കോ​പ്പ ലി​ബ​ര്‍ട്ട​ഡോ​റ​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ബൊ​ക്ക ജൂ​ണി​യേ​ഴ്‌​സ്-​റി​വ​ര്‍ പ്ലേ​റ്റ് ഫൈ​ന​ല്‍.

ബൊ​ക്ക -​റി​വ​ര്‍ മ​ത്സ​രം സൂ​പ്പ​ര്‍ ക്ലാ​സി​ക്കോ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ധി​ക സ​മ​യ​ത്തി​ലാ​ണ് വി​ജ​യി​ക​ളെ നി​ര്‍ണ​യി​ച്ച​ത്. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി റി​വ​ര്‍ പ്ലേ​റ്റ് 5-3ന്‍റെ ​ജ​യ​മാ​ണ് നേ​ടി​യ​ത്. അ​ധി​ക സ​മ​യ​ത്ത് യു​വാ​ന്‍ ക്വി​ന്‍റെ​റോ, ഗോ​ണ്‍സാ​ലോ മാ​ര്‍ട്ടി​നെ​സ് എ​ന്നി​വ​രു​ടെ ഗോ​ളാ​ണ് റി​വ​റി​നു ജ​യ​മൊ​രു​ക്കി​യ​ത്. 92-ാം മി​നി​റ്റി​ല്‍ ബൊ​ക്ക​യു​ടെ വി​ല്‍മ​ര്‍ ബാ​റി​യോ​സ് ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട​ത് ടീ​മി​നു തി​രി​ച്ച​ടി​യാ​യി. ഇ​തി​നു​ശേ​ഷ​മാ​ണ് വി​ജ​യ ഗോ​ള്‍ പി​റ​ന്ന​ത്. ബൊ​ക്ക​യു​ടെ ലാ ​ബോം​ബൊ​നേ​ര​യി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദം 2-2ന് ​സ​മ​നി​ല​യാ​കു​ക​യി​രു​ന്നു. നാ​ലാം ത​വ​ണ​യാ​ണ് റി​വ​ര്‍ പ്ലേ​റ്റ് ലി​ബ​ര്‍ട്ട​ഡോ​റ​സ് നേ​ടു​ന്ന​ത്. ക്ല​ബ് ലോ​ക​ക​പ്പി​ല്‍ റി​വ​ര്‍ പ്ലേ​റ്റ് ദ​ക്ഷി​ണ അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ക്കും.


72,000

എഴുപത്തിരണ്ടായിരം പേ​രാ​ണ് റിവർ പ്ലേറ്റ്-ബൊക്ക ജൂണിയേഴ്സ് മ​ത്സ​രം വീ​ക്ഷി​ക്കാ​നാ​യി സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ലെ​ത്തി​യ​ത്. 10,000ലേ​റെ ആ​രാ​ധ​ക​ർ അ​ര്‍ജ​ന്‍റീ​ന​യി​ല്‍നി​ന്നെ​ത്തി​. വി​ഐ​പി ബോ​ക്‌​സി​ല്‍ ല​യ​ണ​ല്‍ മെ​സി, പാ​ബ്ലോ ഡൈ​ബ​ല, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ന്‍ സി​മി​യോ​ണി, ഗ്രീ​സ്മാ​ന്‍, ഫി​ഫ പ്ര​സി​ഡ​ന്‍റ് ഇ​ന്‍ഫ​ന്‍റി​നോ, റ​യ​ല്‍ മാ​ഡ്രി​ഡ് പ്ര​സി​ഡ​ന്‍റ് പെ​ര​സ് തുടങ്ങിയവ​രു​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.