അ​​സ​​ഭ്യ​​പ്ര​​യോ​​ഗം; ശാ​​സ്ത്രി വി​​വാ​​ദ​​ത്തി​​ൽ
അ​​സ​​ഭ്യ​​പ്ര​​യോ​​ഗം; ശാ​​സ്ത്രി വി​​വാ​​ദ​​ത്തി​​ൽ
Tuesday, December 11, 2018 1:15 AM IST
അ​​ഡ്‌​ലെ​​യ്ഡ്: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഒ​​ന്നാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ ച​​രി​​ത്ര വി​​ജ​​യം നേ​​ടി​​യ​​തി​​നു പി​​ന്നാ​​ലെ അ​​സ​​ഭ്യ​​വ​​ർ​​ഷം ന​​ട​​ത്തി​​യ കോ​​ച്ച് ര​​വി ശാ​​സ്ത്രി വി​​വാ​​ദ​​ത്തി​​ൽ. ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ ക​​മ​​ന്‍റ​റി ബോ​​ക്സി​​ലി​​രു​​ന്ന സു​​നി​​ൽ ഗാ​​വ​​സ്ക്ക​​ർ, ബൗ​​ച്ച​​ർ, ക്ലാ​​ർ​​ക്ക് എ​​ന്നി​​വ​​രോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ശാ​​സ്ത്രി ഹി​​ന്ദി​​യി​​ൽ മോ​​ശം പ​​ദ​​പ്ര​​യോ​​ഗം ന​​ട​​ത്തി​​യ​​ത്.

ഇതിനെതി​​രേ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല​​ട​​ക്കം പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. ഓ​​സീ​​സ് വാ​​ല​​റ്റം ന​​ട​​ത്തി​​യ ചെ​​റു​​ത്തു നി​​ൽ​​പ്പി​​നെ കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​നാ​​ണ് ശാ​​സ്ത്രി മോ​​ശം പ​​ദ​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത്. ക്ലാ​​ർ​​ക്കും ബൗ​​ച്ച​​റും കാ​​ര്യ​​മെ​​ന്തെ​​ന്ന് തി​​ര​​ക്കി​​യെ​​ങ്കി​​ലും ത​​ർ​​ജ്ജ​​മ ചെ​​യ്യി​​ല്ലെ​​ന്നും ഇ​​ത് കു​​ടും​​ബ​​ങ്ങ​​ൾ അ​​ട​​ക്കം കാ​​ണു​​ന്ന ചാ​​ന​​ലാ​​ണെ​​ന്നു​​മാ​​യി​​രു​​ന്നു ഗാവസ്ക്കറിന്‍റെ മ​​റു​​പ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.