ക്വാ​​ർ​​ട്ട​​ർ പോ​​രാട്ടം ഇ​​ന്നു മു​​ത​​ൽ
ക്വാ​​ർ​​ട്ട​​ർ പോ​​രാട്ടം ഇ​​ന്നു മു​​ത​​ൽ
Wednesday, December 12, 2018 1:07 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ലോ​​ക​​ക​​പ്പ് ഹോ​​ക്കി ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ന് ഇ​​ന്നു തു​​ട​​ക്ക​​മാ​​കും. ര​​ണ്ട് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ക​​ലിം​​ഗ സ്റ്റേ​​ഡി​​യം സാ​​ക്ഷ്യം​​വ​​ഹി​​ക്കും. ഇ​​ന്നു ന​​ട​​ക്കു​​ന്ന ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യും ഇം​​ഗ്ല​​ണ്ടും ത​​മ്മി​​ൽ ഏ​​റ്റു​​മു​​ട്ടും. പൂ​​ൾ എ ​​ചാ​​ന്പ്യ​ന്മാ​​രാ​​യാ​​ണ് ലോ​​ക ര​​ണ്ടാം റാ​​ങ്കു​​കാ​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. പൂ​​ൾ ബി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ഇം​ഗ്ല​ണ്ട് ക്രോ​​സ് ഓ​​വ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ 2-0ന് ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​വ​​സാ​​ന എ​​ട്ടി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ് ഇം​ഗ്ല​ണ്ട്. ഇ​​രു ടീ​​മു​​ക​​ൾ​​ക്കും ലോ​​ക​​ക​​പ്പ് കി​​രീ​​ടം ഇ​​തു​​വ​​രെ നേ​​ടാ​​നാ​​യി​​ട്ടി​​ല്ല. ക​​ന്നി കി​​രീ​​ട​​ത്തി​​ലേ​​ക്ക് ഒ​​രു ചു​​വ​​ടു​​കൂ​​ടി അ​​ടു​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ഇ​​രു ടീ​​മു​​ക​​ളും ഇ​​ന്ന് ഇ​​റ​​ങ്ങു​​ന്ന​​ത്.

ഇ​​ന്ന​​ത്തെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ടീ​​മാ​​യ ഓ​​സ്ട്രേ​​ലി​​യ 20-ാം സ്ഥാ​​ന​​ത്തു​​ള്ള ഫ്രാ​​ൻ​​സു​​മാ​​യി കൊ​​ന്പു​​കോ​​ർ​​ക്കും. മൂ​​ന്ന് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യാ​​ണ് നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ൾ. പൂ​​ൾ ബി​​യി​​ൽ മൂ​​ന്ന് ജ​​യ​​ത്തോ​​ടെ ഒ​​ന്നാം സ്ഥാ​​ന​​വു​​മാ​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. പൂ​​ൾ എ​​യി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ഫ്രാ​​ൻ​​സ് ക്രോ​​സ് ഓ​​വ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ 1-0നു ​​ചൈ​​ന​​യെ മ​​റി​​ക​​ട​​ന്നാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്.


ഇ​​ന്ത്യ x ഹോ​​ള​​ണ്ട്

ലോ​​ക​​ക​​പ്പ് ഹോ​​ക്കി ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി ഹോ​​ള​​ണ്ട്. ഇ​​ന്ന​​ലെ ന​​ട​​ന്ന ക്രോ​​സ്ഓ​​വ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ കാ​​ന​​ഡ​​യെ 5-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ഹോ​​ള​​ണ്ട് ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. ലോ​​ക നാ​​ലാം റാ​​ങ്കു​​കാ​​രാ​​യ ഹോ​​ള​​ണ്ട് പൂ​​ൾ ഡി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി​​രു​​ന്നു. പൂ​​ൾ സി ​​ചാ​​ന്പ്യ​ന്മാ​​രാ​​യാ​​ണ് ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​റി​​ൽ നേ​​രി​​ട്ട് പ്ര​​വേ​​ശി​​ച്ച​​ത്. നാ​​ളെ​​യാ​​ണ് ഇ​​ന്ത്യ-​​ഹോ​​ള​​ണ്ട് ക്വാ​​ർ​​ട്ട​​ർ.

ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​റ്റൊ​​രു ക്രോ​​സ്ഓ​​വ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നെ 5-0നു ​​കീ​​ഴ​​ട​​ക്കി ബെ​​ൽ​​ജി​​യ​​വും ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. പൂ​​ൾ ഡി ​​ചാ​​ന്പ്യ​ന്മാ​രാ​​യി ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ ജ​​ർ​​മ​​നി​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ എ​​തി​​രാ​​ളി. നാ​​ളെ​​യാ​​ണ് മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.