ടെസ്റ്റിൽ കേന്ദ്രീകരിക്കാൻ മാക്സ്‌വെൽ
ടെസ്റ്റിൽ കേന്ദ്രീകരിക്കാൻ മാക്സ്‌വെൽ
Thursday, December 13, 2018 1:47 AM IST
പെ​ർ​ത്ത്: ഒാ​സീ​സ് താ​രം ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നു പി​ൻ​വാ​ങ്ങു​ന്നു. ഒാ​സ്ട്രേ​ലി​യ​ൻ ടെ​സ്റ്റ് ടീ​മി​ൽ ഇ​ടം നേ​ടാ​നാ​യി കൂ​ടു​ത​ൽ കൗ​ണ്ടി മ​ത്‌​സ​ര​ങ്ങ​ളി​ൽ ക​ളി​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം. 2017 ൽ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യാ​ണ് മാ​ക്സ്‌വെൽ അ​വ​സാ​ന​മാ​യി ഒാ​സ്ട്രേ​ലി​യ​ൻ ടെസ്റ്റ് കു​പ്പാ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

2018ൽ ​ഒ​രു മ​ത്‌​സ​ര​ത്തി​ൽ​പ്പോ​ലും അ​ദ്ദേ​ഹം ടീ​മി​ലെ​ത്തി​യി​ല്ല. ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ ടീ​മി​ലെ​ത്തു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും പു​റ​ത്തി​രി​ക്കാ​നാ​യി​രു​ന്നു താര​ത്തി​ന്‍റെ വി​ധി. ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നു വേ​ണ്ടി​യാ​ണ് മാക്സ്‌വെൽ കഴിഞ്ഞ ഐ​പി​എ​ൽ സീസണിൽ കുപ്പാ​യം അ​ണി​ഞ്ഞ​ത്. പ​ക്ഷേ, ഒ​രി​ക്ക​ൽ പോ​ലും അ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച​പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി​ല്ല. അ​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം ഒ​ക്‌ടോബ​റി​ൽ യു​എ​ഇ​യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ന​ട​ക്കു​ന്ന ടെ​സ്റ്റ് ടീ​മി​ൽ ക​യ​റി​പ്പ​റ്റാ​നു​ള്ള ക​ഠി​ന പ​രി​ശീ​ല​ന​ത്തി​നു വേ​ണ്ടി​യാ​ണ് ഐ​പി​എ​ലി​ൽ നി​ന്നു പി​ൻ​മാ​റു​ന്ന​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.