കൂ​ച്ച് ബെ​ഹാ​ർ ട്രോ​ഫി: കേ​ര​ള-​സൗ​രാഷ്‌ട്ര മ​ത്സ​രം സ​മ​നി​ല​യി​ൽ
Friday, December 14, 2018 12:51 AM IST
ആ​​ല​​പ്പു​​ഴ: കൂ​​ച്ച് ബെ​​ഹാ​​ർ ട്രോ​​ഫി​​ക്കു വേ​​ണ്ടി​​യു​​ള്ള അ​​ണ്ട​​ർ 19 ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കേ​​ര​​ള-​​സൗ​​രാ​ഷ്‌​ട്ര മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ. മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് നേ​​ടി​​യ കേ​​ര​​ള​​ത്തി​​ന് മൂ​​ന്നു​​പോ​​യി​​ന്‍റ് ല​​ഭി​​ച്ചു.

സൗ​​രാ​ഷ്‌​ട്ര​യ്ക്ക് ഒ​​രു​ പോ​​യി​​ന്‍റാ​​ണ് ല​​ഭി​​ച്ച​​ത്. ആ​​ദ്യ​​ ഇ​​ന്നിം​​ഗ്സി​​ൽ 286 റ​​ണ്‍​സി​​ന് ഓ​​ൾ​​ഒൗ​​ട്ടാ​​യ സൗ​​രാ​​ഷ്‌​ട്ര ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 60 ഓ​​വ​​റി​​ൽ നാ​​ലു​​വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 130 റ​​ണ്‍​സും നേ​​ടി. കേ​​ര​​ളം ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഒ​​ന്പ​​തു വി​​ക്ക​​റ്റി​​ന് 450 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ ഡി​​ക്ല​​യ​​ർ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​നു വേ​​ണ്ടി നി​​ർ​​മ​​ൽ ജെ​​യ്മോ​​ൻ ര​​ണ്ട് ഇന്നിം​​ഗ്സു​​ക​​ളി​​ൽനി​​ന്നു​​മാ​​യി അ​​ഞ്ചു​ വി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി. കേ​​ര​​ള​​ത്തി​​ന്‍റെ ഓ​​പ്പ​​ണ​​ർ വ​​രു​​ണ്‍ ന​​യ​​നാ​​ർ ഡ​​ബി​​ൾ സെ​​ഞ്ചുറി​​യും(209 റ​​ണ്‍​സ്) നേ​​ടി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.