സാനെയുടെ ഇ​ര​ട്ട ഗോ​ളി​ല്‍ സി​റ്റി
സാനെയുടെ ഇ​ര​ട്ട ഗോ​ളി​ല്‍ സി​റ്റി
Friday, December 14, 2018 12:51 AM IST
മാ​ഞ്ച​സ്റ്റ​ര്‍: ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ വ​ലി​യ ടീ​മു​ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ക​യോ സ​മ​നി​ല​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യോ ചെ​യ്ത​പ്പോ​ള്‍ ജ​യ​വു​മാ​യി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ത​ല ഉ​യ​ര്‍ത്തി​നി​ന്നു. ഗ്രൂ​പ്പ് എ​ഫി​ല്‍ ഹോ​ഫെ​ന്‍ഫൈ​മി​നോ​ട് പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് സി​റ്റി വി​ജ​യ​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. ലെ​റ്വ സാനെയുടെ ഇ​ര​ട്ട ഗോ​ളി​ല്‍ സി​റ്റി 2-1ന് ​ഹോ​ഫെ​ന്‍ഫൈമി​നെ തോ​ല്‍പ്പി​ച്ചു. 45+1, 61 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സെ​യ്‌​ന്‍റെ ഗോ​ളു​ക​ള്‍. രണ്ടും ഫ്രീകിക്കിൽനിന്നായിരുന്നു. ഗ്രൂ​പ്പ് എ​ഫി​ല്‍ 13 പോ​യി​ന്‍റു​മാ​യി സി​റ്റി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.


16-ാം മി​നി​റ്റി​ല്‍ ആ​ന്ദ്രെ ക്ര​മാ​റി​ക്കി​ന്‍റെ പെ​ന​ല്‍റ്റി​യി​ല്‍ ഹോ​ഫെ​ന്‍ഹൈം മു​ന്നി​ലെ​ത്തി.
ഷാ​ക്ത​ര്‍ ഡൊ​ണെ​റ്റ്‌​സ്‌​കി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് ലി​യോ​ണ്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. നാ​ബി​ല്‍ ഫെ​കി​റി​ലൂ​ടെ​യാ​ണ് ലി​യോ​ണ്‍ ഷാ​ക്ത​റു​മാ​യി 1-1ന്‍റെ ​സ​മ​നി​ല നേ​ടി​യ​ത്. 22-ാം മി​നി​റ്റി​ല്‍ മോ​റ​സ് ഷാ​ക്ത​റി​നെ മു​ന്നി​ലെ​ത്തി​ച്ചു. 65-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഫെ​കി​റി​ന്‍റെ സ​മ​നി​ല ഗോ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.