റ​യ​ല്‍ യു​വ ടീം ​തോ​റ്റു
റ​യ​ല്‍ യു​വ ടീം ​തോ​റ്റു
Friday, December 14, 2018 12:51 AM IST
മാ​ഡ്രി​ഡ്്: യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് സ്വ ന്തം ​സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ ഏ​റ്റ​വും വലി​യ തോ​ല്‍വി ഏറ്റുവാങ്ങി. പ്രീ​ക്വാ​ര്‍ട്ട​ര്‍ യോ​ഗ്യ​ത ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞ റ​യ​ലി​നെ ഗ്രൂ​പ്പ് ജി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് സി​എ​സ്‌​കെ​എ മോ​സ്‌​കോ തോ​ല്‍പ്പി​ച്ച​ത്. യു​വ​നി​ര​യു​മാ​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ ഇ​റ​ങ്ങി​യ​ത്. ഈ ​ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ റ​യ​ലി​ന്‍റെ ര​ണ്ടു തോ​ല്‍വി​യും സി​എ​സ്‌​കെ​എ മോ​സ്‌​കോ​യോ​ടാ​യി​രു​ന്നു. ഗ്രൂ​പ്പി​ലെ ര​ണ്ടാം ജ​യം നേ​ടി​യി​ട്ടും റ​ഷ്യ​ന്‍ ക്ല​ബ്ബി​നു യൂ​റോ​പ്പ ലീ​ഗി​നു യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല.

വി​ക്ടോ​റി​യ പ്ല​സ​നാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. റ​യ​ലി​നു 12 പോ​യി​ന്‍റും റോ​മ​യ്ക്ക് 9 പോ​യി​ന്‍റു​മാ​ണ്. 37-ാം മി​നി​റ്റി​ല്‍ ഫെ​ഡ​ര്‍ ചാ​ലോ​വ് സി​എ​സ്‌​കെ​എ​യെ മു​ന്നി​ലെ​ത്തി​ച്ചു. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ട​വേ​ള​യ്ക്ക് ര​ണ്ടു മി​നി​റ്റ് മു​മ്പ് ജോ​ര്‍ജി ഷെന്നികോ​വ് സ​ന്ദ​ര്‍ശ​ക​രു​ടെ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ര്‍ത്തി. 73-ാം മി​നി​റ്റി​ല്‍ ഐ​സ് ല​ന്‍ഡ് താ​രം അ​ര്‍നോ​ര്‍ സി​ഗു​ര്‍ഡ്‌​സ​ണ്‍ റ​യ​ലി​ന്‍റെ വ​ല മൂ​ന്നാം ത​വ​ണ കു​ലു​ക്കി.


റോ​മ​യും ത​ക​ര്‍ന്നു
ഗ്രൂ​പ്പ് ജി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ റോ​മ​യെ വി​ക്ടോ​റി​യ പ്ല​സ​ന്‍ 2-1ന് ​തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ പ്ല​സ​ന്‍ യൂ​റോ​പ്പ ലീ​ഗി​നു യോ​ഗ്യ​ത നേ​ടി. സി​എ​സ്‌​കെ​എ​യ്ക്കും പ്ല​സ​നും ഏ​ഴു പോ​യി​ന്‍റ് വീ​ത​മാ​ണ്. എ​ന്നാ​ല്‍ ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ പ്ല​സ​ന്‍റെ മി​ക​വാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.