ജോ​ക്കോ​വി​ച്ചും ഹാ​ലെ​പും ഐ​ടി​എ​ഫ് ചാ​മ്പ്യ​ന്മാ​ര്‍
ജോ​ക്കോ​വി​ച്ചും ഹാ​ലെ​പും  ഐ​ടി​എ​ഫ് ചാ​മ്പ്യ​ന്മാ​ര്‍
Friday, December 14, 2018 12:51 AM IST
ല​ണ്ട​ന്‍: നൊ​വാ​ക് ജോ​ക്കോ​വി​ച്ചും സി​മോ​ണ ഹാ​ലെ​പ്പും 2018 ഐ​ടി​എ​ഫ് ചാ​മ്പ്യ​ന്‍മാ​ര്‍. ഇ​ന്ന​ലെ​യാ​ണ് ഇ​രു​വ​രെ​യും അ​ന്താ​രാ​ഷ് ട്ര ​ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍ ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ജോ​ക്കോ​വി​ച്ച് ആ​റാം ത​വ​ണ​യാ​ണ് അ​ന്താ​രാ​ഷ്‌ട്ര ​ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​നാ​കു​ന്ന​ത്. റൊ​മേ​നി​യ​ന്‍ താ​രം സി​മോ​ണ ഹാ​ലെ​പ് ആ​ദ്യ​മാ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

ഒ​രി​ക്ക​ല്‍ക്കൂ​ടി ത​നി​ക്ക് ഐ​ടി​എ​ഫ് അ​വാ​ര്‍ഡ് ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​ക്കോ​വി​ച്ച് പ​റ​ഞ്ഞു. പ​രി​ക്കി​ന്‍റെ പി​ടി​യി​ല്‍നി​ന്ന് ഈ ​വ​ര്‍ഷം തി​രി​ച്ചെ​ത്തി​യ സെ​ര്‍ബി​യ​ന്‍ താ​രം വിം​ബി​ള്‍ഡ​ണ്‍, യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ട​ങ്ങ​ള്‍ നേ​ടി​ക്കൊ​ണ്ട് ഒ​ന്നാം റാ​ങ്കി​ലെ​ത്തി.

ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഹാ​ലെ​പ്പി​നും മി​ക​ച്ചൊ​രു വ​ര്‍ഷ​മാ​യി​രു​ന്നു ഇ​ത്. റോ​ളം​ഗ് ഗാ​രോ​യി​ല്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​ലൂ​ടെ ഹാ​ലെ​പ് ആ​ദ്യ​മാ​യി ഒ​രു ഗ്രാ​ന്‍സ് ലാം ​കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ലു​മെ​ത്തി. ആ​ദ്യ​മാ​യി ഐ​ടി​എ​ഫ് ലോ​ക ചാ​മ്പ്യ​ന്‍ അ​വാ​ര്‍ഡ് ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് റൊ​മേ​നി​യ​ന്‍ താ​രം പ​റ​ഞ്ഞു. ത​നി​ക്ക് ഇ​തൊ​രു ഗം​ഭീ​ര വ​ര്‍ഷ​മാ​യി​രു​ന്നു​വെ​ന്നും റോ​ളം​ഗ് ഗാ​രോ​യി​ല്‍ ആ​ദ്യ ഗ്രാ​ന്‍സ് ലാം ​നേ​ടാ​നാ​യെ​ന്നും ലോ​ക ഒ​ന്നാം ന​മ്പ​റാ​യി വ​ര്‍ഷം അ​വ​സാ​നി​പ്പി​ക്കാ​റാ​യെ​ന്നും ഹാ​ലെ​പ് പ​റ​ഞ്ഞു.


അ​മേ​രി​ക്ക​യു​ടെ മൈ​ക്ക് ബ്ര​യ​നും ജാ​ക് സോ​ക്കു​മാ​ണ് ഐ​ടി​എ​ഫി​ന്‍റെ പു​രു​ഷ ഡ​ബി​ള്‍സ് ചാ​മ്പ്യ​ന്മാ​ര്‍. ബാ​ര്‍ബ​ര ക്രെ​യി​സി​കോ​വ​യും കാ​തെ​റി​ന സി​നി​കോ​വ​യു​മാ​ണ് വ​നി​താ ഡ​ബി​ള്‍സ് ചാ​മ്പ്യ​ന്മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.