ചാന്പ്യൻസ് ലീഗിൽ വ​ന്‍ അ​ട്ടി​മ​റി​ക​ള്‍
ചാന്പ്യൻസ് ലീഗിൽ വ​ന്‍ അ​ട്ടി​മ​റി​ക​ള്‍
Friday, December 14, 2018 12:51 AM IST
യുവേഫ ചാന്പ്യൻസ് ലീഗിന്‍റെ അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ യുവന്‍റസ്, റയൽ മാഡ്രിഡ്, മാഞ്ച സ്റ്റർ യുണൈറ്റഡ്, റോമ ടീമുകൾ തോറ്റു. ബയേൺ മ്യൂണിക്കിന് സമനില

അ​ടി​തെ​റ്റി യു​വ​ന്‍റ​സ്

ബേ​ണ്‍/​വ​ല​ന്‍സി​യ: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ അ​പ്ര​തീ​ക്ഷി​ത അ​ട്ടി​മ​റി​ക​ള്‍. ഗ്രൂ​പ്പ് എ​ച്ചി​ലാ​ണ് വ​ന്‍ അ​ട്ടി​മ​റി​ക​ള്‍ ന​ട​ന്ന​ത്. പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ച യു​വ​ന്‍റ​സും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡു​മാ​ണ് അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി​ക​ള്‍ ഏ​റ്റു​വാ​ങ്ങി​യ​ത്. എ​വേ ഗ്രൗ​ണ്ടി​ലാ​ണ് തോ​ല്‍വി​യെ​ന്നുമാ​ത്രം ഇ​രു​ടീ​മി​നും ആ​ശ്വ​സി​ക്കാം.

സ്‌​ട്രൈ​ക്ക​ര്‍ ഗീയോമെ ഒവാറോയുടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ യം​ഗ് ബോ​യ്‌​സ് 2-1ന് ​യു​വ​ന്‍റ​സി​നെ ത​ക​ര്‍ത്തു. ഒ​രു വ​ര്‍ഷ​ത്തി​നി​ടെ ഒ​രു ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ എ​വേ മ​ത്സ​ര​ത്തി​ല്‍ യു​വ​ന്‍റ​സി​ന്‍റെ ആ​ദ്യ തോ​ല്‍വി​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം ന​വം​ബ​റി​ലെ സീ​രി എ​യി​ല്‍ സാം​പ​ഡോ​റി​യ​യോ​ടാ​ണ് യു​വ​ന്‍റ​സ് എ​വേ ഗ്രൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ആ​ദ്യ പ​കു​തി​യി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ നി​ര​വ​ധി സു​വ​ര്‍ണാ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​ക്കി. പൗ​ളോ ഡൈ​ബാ​ല ഇ​ഞ്ചു​റി ടൈ​മി​ല്‍ നേ​ടി​യ ഗോ​ള്‍ അ​നു​വ​ദി​ച്ചി​ല്ല. 80-ാം മി​നി​റ്റി​ല്‍ പൗളോ ഡീ​ബാ​ല ഒ​രു ഗോ​ള്‍ മ​ട​ക്കി യു​വ​ന്‍റ​സി​ന് തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​സ​രം ന​ല്‍കി. ഇ​ഞ്ചു​റി ടൈ​മി​ല്‍ ഡീ​ബ​ല​യു​ടെ ലോം​ഗ് റേ​ഞ്ച് ഷോ​ട്ട് ഗോ​ള്‍ കീ​പ്പ​ര്‍ മാ​ര്‍കോ വൂ​ള്‍ഫി​ക്ക് ഒ​ര​വ​സ​രം പോ​ലും ന​ല്‍കാ​തെ വ​ല​യി​ല്‍ ക​യ​റി. എ​ന്നാ​ല്‍ റൊ​ണാ​ള്‍ഡോ ഓ​ഫ് സൈ​ഡി​ലാ​ണെ​ന്ന് റ​ഫ​റി​യു​ടെ വി​ളി സ​മ​നി​ല ഗോ​ള്‍ നി​ഷേ​ധി​ച്ചു. ഇ​തി​നെ​തി​രേ യു​വ​ന്‍റ​സ് ആ​രാ​ധ​ക​ര്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍ത്തി.


പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​ന്‍റ​സി​നു ഗ്രൂ​പ്പ് എ​ച്ചി​ല്‍ 12 പോയിന്‍റുമായി ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​കാ​നാ​യി. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ഇ​തേ സ്‌​കോ​റി​ന് വ​ല​ന്‍സി​യ​യോ​ട് തോ​റ്റ​താ​ണ് ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ്ബി​നെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. യു​ണൈ​റ്റ​ഡി​ന് 10 പോ​യി​ന്‍റാ​ണു​ള്ള​ത്.

ഗ്രൂ​പ്പി​ലെ അ​വ​സാ​ന​ക്കാ​രാ​യി സ്ഥാ​നം ഉ​റ​പ്പി​ച്ച യം​ഗ് ബോ​യ്‌​സ് ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണ്.

യു​ണൈ​റ്റ​ഡും വീ​ണു

ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ത​ട്ടി​ത്ത​ട​ഞ്ഞ് പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ തോ​റ്റു. വ​ല​ന്‍സി​യ​യോ​ട് 2-1ന്‍റെ ​തോ​ല്‍വി​യാ​ണ് യു​ണൈ​റ്റ​ഡി​നു നേ​രി​ടേ​ണ്ടി​വ​ന്ന​ത്. തോ​ല്‍വി​യോ​ടെ യു​ണൈ​റ്റ​ഡ് ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​ക്കി.

17-ാം മി​നി​റ്റി​ല്‍ കാ​ര്‍ലോ​സ് സൊ​ല​ര്‍ വ​ല​ന്‍സി​യ​യെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ത​ന്നെ യു​ണൈ​റ്റ​ഡ് ഡി​ഫ​ന്‍ഡ​ര്‍ ഫി​ല്‍ ജോ​ണ്‍സി​ന്‍റെ സെ​ല്‍ഫ് ഗോ​ളും ചേ​ര്‍ന്ന​പ്പോ​ള്‍ വ​ല​ന്‍സി​യ​യ്ക്ക് ലീ​ഡ് ര​ണ്ടാ​യി. പ​ക​ര​ക്കാ​നാ​യി ഇ​റ​ങ്ങി​യ മാ​ര്‍ക​സ് റ​ഷ്ഫ​ര്‍ഡ് 87-ാം മി​നി​റ്റി​ല്‍ ഒ​രു ഗോ​ള്‍ മ​ട​ക്കി യു​ണൈ​റ്റ​ഡി​ന് സ​മ​നി​ല പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍കി. ഈ ​ഗോ​ളി​ലേ​ക്കു​ള്ള മു​ന്നേ​റ്റ​മാ​യി​രു​ന്നു മ​ത്സ​ര​ത്തി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പി​റ​ന്ന മി​ക​ച്ച നീ​ക്കം. അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ മു​ന്നേ​റ്റ​ത്തി​ല്‍ ത​ക​രാ​തെ പി​ടി​ച്ചു​നി​ന്ന വ​ല​ന്‍സി​യ ജ​യം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.