പ്രൊ ​​വോ​​ളി: ലേ​​ലം തു​​ട​​ങ്ങി
പ്രൊ ​​വോ​​ളി: ലേ​​ലം തു​​ട​​ങ്ങി
Saturday, December 15, 2018 1:06 AM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ടു​​ത്ത വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന പ്രൊ ​​വോ​​ളി​​ബോ​​ൾ ലീ​​ഗി​​ലേ​​ക്കു​​ള്ള ക​​ളി​​ക്കാ​​രു​​ടെ ലേ​​ലം തു​​ട​​ങ്ങി. പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ലെ സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​റും സെ​​റ്റ​​റു​​മാ​​യ ര​​ഞ്ജി​​ത് സിം​​ഗ് പ്ര​​ഥ​​മ പ്രൊ ​​വോ​​ളി​​യി​​ലെ വി​​ല​​യേ​​റി​​യ താ​​ര​​മാ​​യി. എ​​ട്ട് ല​​ക്ഷം രൂ​​പ അ​​ടി​​സ്ഥാ​​ന വി​​ല​​യു​​ണ്ടാ​​യി​​രു​​ന്ന ര​​ഞ്ജി​​തി​​നെ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് 13 ല​​ക്ഷം രൂ​​പ​​യ്ക്ക് സ്വ​​ന്ത​​മാ​​ക്കി.

കേ​​ര​​ള​​ത്തി​​ൽ​​നിന്ന് ര​​ണ്ട് ടീ​​മു​​ക​​ളു​​ണ്ട്. കൊ​​ച്ചി ബ്ലൂ ​​സ്പൈ​​ക്കേ​​ഴ്സും കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സും. ആ​​റ് ടീ​​മു​​ക​​ളാ​​ണ് ലീ​​ഗി​​ലു​​ള്ള​​ത്. ഹൈ​​ദ​​രാ​​ബാ​​ദ് ബ്ലാ​​ക്ക് ഹോ​​ക്ക്സ്, അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഡി​​ഫെ​​ൻ​​ഡേ​​ഴ്സ്, യു ​​മും​​ബ, ചെ​​ന്നൈ സ്പാ​​ർ​​ട്ട​​ൻ​​സ് എ​​ന്നി​​വ​​യാ​​ണ് മ​​റ്റ് ടീ​​മു​​ക​​ൾ. ഐ​​ക്ക​​ൺ താ​​ര​​മാ​​യ പ്ര​​ഭാ​​ക​​ര​​നെ 12 ല​​ക്ഷം രൂ​​പ​​യ്ക്ക് കൊ​​ച്ചി സ്വ​​ന്ത​​മാ​​ക്കി​​. സി.​​കെ. ര​​തീ​​ഷി​​നെ 9.8 ല​​ക്ഷം രൂ​​പ​​യ്ക്ക് കാ​​ലി​​ക്ക​​ട്ട് ത​​ട്ട​​ക​​ത്തി​​ലെ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.