ചെ​ല്‍സി​ക്കു സ​മ​നി​ല, ആ​ഴ്‌​സ​ണ​ലി​നു ജ​യം
ചെ​ല്‍സി​ക്കു സ​മ​നി​ല, ആ​ഴ്‌​സ​ണ​ലി​നു ജ​യം
Saturday, December 15, 2018 1:06 AM IST
ബു​ഡാ​പെ​സ്റ്റ്/​ല​ണ്ട​ന്‍: യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ളി​ലെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ ചെ​ല്‍സി​ക്കു സ​മ​നി​ല, ആ​ഴ്‌​സ​ണ​ലി​നു ജ​യം. ഗ്രൂ​പ്പ് എ​ലി​ല്‍ ചെ​ല്‍സി ഒ​ളി​വ​ര്‍ ഗി​രു​വി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ഫ്രീ​കി​ക്ക് ഗോ​ളി​ല്‍ എംഒഎൽ വി​ഡി​യോ​ട് 2-2ന്‍റെ ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. 16 പോ​യി​ന്‍റു​മാ​യി ചെ​ല്‍സി​യാ​ണ് ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

ആ​ദ്യ പ​കു​തി​യി​ല്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ലാ​കെ​സെ നേ​ടി​യ ഗോ​ളി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 1-0ന് ​കാ​ര​ബാ​ഗി​നെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​ഫി​ല്‍ 16 പോ​യി​ന്‍റു​മാ​യി ആ​ഴ്‌​സ​ണ​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. 17-ാം മി​നി​റ്റി​ലാ​യി​രു​ന്നു ലാ​കെ​സെ​യു​ടെ ഗോ​ള്‍.


ഗ്രൂ​പ്പ് എ​ഫി​ല്‍ ഒ​ളി​മ്പി​യാ​ക്ക​സി​നോ​ടു 3-1ന് ​തോ​റ്റ എ​സി മി​ലാ​ന്‍ നോ​ക്കൗ​ട്ട് കാ​ണാ​തെ പു​റ​ത്താ​യി. ഒ​രു യൂ​റോ​പ്യ​ന്‍ മ​ത്സ​ര​ത്തി​ല്‍ 2000-01 സീ​സ​ണു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മി​ലാ​ന്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലേ പു​റ​ത്താ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.